അബദ്ധപ്രസ്താവനയിലൂടെ വീണ്ടും പുലിവാലു പിടിച്ച് ഇമ്രാൻ ഖാൻ. പതിവുപോലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു സോഷ്യല്‍ മീഡിയയില്‍നിന്ന് പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത് മരങ്ങൾ രാത്രി ഓക്സിജൻ പുറത്തുവിടുന്നു എന്ന് പ്രസ്താവന നടത്തിയതിനാണു.

വൃക്ഷങ്ങൾ രാത്രിയിൽ കാര്‍ബണ്‍ ഡൈഓക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജന്‍ പുറന്തള്ളുകയും ചെയ്യുമെന്നാണ് ഇമ്രാന്‍ ഖാന്‍ പ്രസംഗിച്ചത്. രാജ്യത്ത് വനവൽക്കരണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ അബദ്ധപ്രസ്താവന. മരങ്ങള്‍ രാത്രിയില്‍ ഓക്സിജന്‍ വലിച്ചെടുക്കുകയും കാര്‍ബണ്‍ ഡൈഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം ശാസ്ത്രീയമായി വിശദീകരിച്ചത്.

പ്രധാനമന്ത്രി ഇമ്രാൻ മണ്ടത്തരം വിളിച്ചുപറഞ്ഞതോടെ സോഷ്യല്‍ മീഡിയ അദ്ദേഹത്തെ ട്രോളാൻ തുടങ്ങി. ഇപ്പോൾ പാക്കിസ്ഥാനിലെ മരങ്ങള്‍ രാത്രിയില്‍ ഓക്സിജനാണ് പുറന്തള്ളുന്നതെന്നാണ് ഫേസ്ബുക്കിലൂടെയും ട്വീറ്ററിലൂടെയും ആളുകള്‍ പരിഹസിക്കുന്നത്. പ്രധാനമന്ത്രിയെ ചോദ്യം ചെയ്തും പരിഹസിച്ചും പാക്കിസ്ഥാന്‍ സ്വദേശികള്‍ തന്നെ സജീവമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.

വിവാദം കൊഴുത്തതോടെ ഇമ്രാന്‍ ഖാന്‍ ഓക്സ്ഫോര്‍ഡ് ബിരുദധാരി തന്നെയാണോ എന്നാണ് ചില ട്വിറ്റര്‍ർ അക്കൗണ്ടുകള്‍ ചോദിക്കുന്നത്. പതിവുപോലെ ഇമ്രാന്‍ ഖാനില്‍ നിന്ന് പുതിയത് പാഠങ്ങൾ പഠിക്കാനുണ്ടെന്ന് മറ്റൊരാള്‍ അദ്ദേഹത്തിൻ്റെ വീഡിയോ അടക്കം ട്വീറ്റ് ചെയ്തിരിക്കുന്നതും ശ്രദ്ധേയമായി

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഇമ്രാൻ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നൽകണമെന്ന ആവശ്യം ശക്തമാവുന്നു

LEAVE A REPLY

Please enter your comment!
Please enter your name here