Thursday, January 20

മന്ത്രി കെ ടി ജലീലിന്‍റെ വാദം തെറ്റെന്ന് പി കെ ഫിറോസ്

ബന്ധു നിയമനത്തില്‍ അഴിമതിയാരോപിതനായ മന്ത്രി കെ ടി ജലീലിന്‍റെ വാദം തെറ്റെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. അര്‍ഹരായ മറ്റ് അപേക്ഷകരില്ലെന്നാണ് മന്ത്രി കെ ടി ജലീലിന്‍റെ വാദം. എന്നാല്‍ വാദം തെറ്റാണെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം പി കെ ഫിറോസ് വെളിപ്പെടുത്തുന്നു.

അപേക്ഷ അയച്ചവരില്‍ നാല് പേര്‍ മന്ത്രി ബന്ധുവായ അദീപിനെക്കാള്‍ യോഗ്യത ഉള്ളവരായിരുന്നു. ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടു പേരും അദീപിനെക്കാള്‍ യോഗ്യത ഉള്ളവരായിരുന്നു. അപേക്ഷകരില്‍ നാല് പേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. അപേക്ഷ തള്ളിയവരില്‍ എസ് ബി ഐ ഉദ്യോഗസ്ഥനും ന്യൂനപക്ഷ ധനകാര്യ കമ്മീഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരും ഉള്‍പ്പെടുന്നു.

വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനും മുകളില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി കെ ടി ജലീലിനെ അവരോധിച്ച ഇടതു സര്‍ക്കാര്‍ തീരുമാനം തന്നെ അന്നേ ചോദ്യം ചെയ്യപ്പെടേണ്ടതായിരുന്നു. ബന്ധുജന നിയമനത്തില്‍ പുറത്തായ ഇ പി ജയരാജനെ തിരികെ മന്ത്രിസ്ഥാനത്തെത്തിച്ചത് പ്രളയത്തില്‍ മുങ്ങിയ വാര്‍ത്തയായിരുന്നു. സി പി എം നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കെ ടി ജലീല്‍ പ്രശ്നത്തിലും മൗനം പാലിക്കുകയാണ്. പ്രളയവും ശബരിമലയും മുക്കുന്ന ഇടത് സര്‍ക്കാര്‍ അഴിമതികളില്‍ പ്രധാനം തന്നെയാണ് കെ ടി ജലീലിന്‍റെ ബന്ധുനിയമനവും. സാംസ്കാരിക രാഷ്ട്രീയ കേരളം ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗരൂകരാകേണ്ടിയിരിക്കുകയാണ്.

Spread the love
Read Also  'സ്വർണ്ണക്കള്ളക്കടത്ത് ചോദ്യം ചെയ്യൽ' ; നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് മന്ത്രി ജലീൽ

Leave a Reply