Saturday, January 29

കെ. ടി. ജലീലിന്റേത് കുറ്റസമ്മതം; മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണ്ണറെ കാണുമെന്ന് പി. കെ. ഫിറോസ്

യോഗ്യതയുള്ള ആളെ കിട്ടാത്തതിനാലാണ് ബന്ധുവിന് നിയമനം നൽകിയതെന്ന മന്ത്രി കെ. ടി. ജലീലിന്റെ പ്രസ്‍താവന കുറ്റസമ്മതമായി കണക്കാക്കി ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണറെ കാണുമെന്ന് പി.കെ. ഫിറോസ് പറഞ്ഞു.

പിതൃസഹോദര പുത്രനായ കെ ടി അദീപിനെ യോഗ്യതയില്‍ ഇളവ് നല്‍കി മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി കെ. ടി. ജലീൽ നിയമനം നടത്തിയിരുന്നു. ഇതിനെതിരെ യൂത്ത് ലീഗ് നേരത്തെ രംഗത്ത് വന്നതിനുള്ള മറുപടിയായി മന്ത്രി ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിൽ യോഗ്യതയുള്ള ആളെ കിട്ടാത്തതിനാലാണ് ബന്ധുവിനെ നിയമിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു.

മന്ത്രിയുടെ വിശദീകരണങ്ങള്‍ കുറ്റസമ്മതത്തിന് സമാനമാണെന്നും ഈ പോസ്റ്റിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിന്റെ തെളിവുകള്‍ മന്ത്രി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഒരു മന്ത്രി ഉദ്യോഗാര്‍ഥിയെ ക്ഷണിച്ചു കൊണ്ടുവന്ന് ജോലി കൊടുക്കുന്ന രീതി കേട്ടുകേള്‍വിയില്ലാത്തതാണെന്നും ഫിറോസ് പറഞ്ഞു.

ഡപ്യൂട്ടേഷന്‍ വഴി നടത്തിയിരുന്ന ഈ നിയമനത്തിന് ആവശ്യമായ യോഗ്യതയില്‍ മാറ്റംവരുത്തിയാണ് ബന്ധുവിനെ നിയമിച്ചതെന്നും ഫിറോസ് ആരോപിച്ചു. ഈ പോസ്റ്റിന് ആവശ്യമുള്ള യോഗ്യതയായ എംബിഎ യോഗ്യത മന്ത്രി ബന്ധുവിന് ഉണ്ടായിരുന്നില്ല. ബിടെക്കും ബാങ്കിങ് രംഗത്തെ പ്രമോഷന് ആവശ്യമായ പിജിഡിബിഎ എന്ന ഡിപ്ലോമയും മാത്രമാണ് ഇയാള്‍ക്കുള്ളതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. മന്ത്രി ജലീല്‍ രാജിവെക്കണമെന്നും ഇല്ലെങ്കില്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

ബന്ധു നിയമന വിവാദം അംഗീകരിച്ച് കെ.ടി. ജലീൽ; യോഗ്യതയുള്ള ആളെ കിട്ടാത്തതിനാലാണെന്ന് വിശദീകരണം

Spread the love
Read Also  അംഗീകാരമില്ലാത്ത കോഴ്സുമായാണ് മന്ത്രി ബന്ധു 'സർക്കാരിനെ സേവിക്കാനിറങ്ങിയത്'

Leave a Reply