Monday, January 24

പി കെ ശശിയ്ക്കെതിരെ സ്ത്രീപീഢനത്തിന് കേസില്ലെന്ന് നിയമോപദേശം നേടി പോലീസ്

ലൈംഗികാതിക്രമകേസില്‍ പ്രതിയാക്കപ്പെടേണ്ട സി പി എം എം എല്‍ എ പി കെ ശശിയ്ക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് നിലപാട് എന്നാണ് പറയുന്നത്. ഇതേപ്പറ്റി തൃശൂര്‍ റേഞ്ച് ഐ ജിയാണ് ഡി ജി പിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

റിപ്പോര്‍ട്ട് പ്രകാരം പെണ്‍കുട്ടിയോ ബന്ധുക്കളോ പോലീസില്‍ പരാതി നല്കിയിട്ടില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരാതികള്‍ വന്നിട്ടുള്ളത്. പെണ്‍കുട്ടിയോട് നേരിട്ട് ചോദിച്ചിട്ടും പരാതി നല്കിയില്ലെന്നാണ് പോലീസ് അവകാശപ്പെടുന്നത്.

പരാതിയുടെ ആദ്യഘട്ടം മുതല്‍ തന്നെ പാര്‍ട്ടി ഊരാക്കുടുക്കിലായിരുന്നു. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞെത്തും വരെ പാര്‍ട്ടി ബിഷപ്പിനെക്കൊണ്ട് വാര്‍ത്തയെ മൂടുകയായിരുന്നു. എന്നു മാത്രമല്ല പരാതിയുടെ അന്വേഷണം എ കെ ജി സെന്‍ററില്‍ വിദഗധ ഡിക്ടറ്റീവായ മന്ത്രി എ കെ ബാലനെയാണ് പാര്‍ട്ടി ഏല്പിച്ചതും. അവിടെ ലൈംഗികശേഷി പരിശോധനയൊക്കെ നടത്തിയിട്ടാവും, അന്വേഷണത്തിന് ഒടുവില്‍ എം എല്‍ എ പി കെ ശശിയ്ക്കും പരാതിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച പാലക്കാട്ടെ രണ്ട് ഡി വൈ എഫ് ഐ നേതാക്കള്‍ക്കെതിരെയും നടപടിക്ക് നീക്കവും തുടങ്ങിയിരുന്നു.

കേസ് ഒഴിവായ സ്ഥിതിക്ക് ഇനിയിപ്പോ ശശിയ്ക്ക് നിയമസഭയില്‍ ആസ്ഥാനപീഢകനുള്ള പ്രത്യേക ഇരിപ്പിടം നല്കി ആദരിക്കുമെന്ന് കണക്കാക്കാം. ചുരുങ്ങിയ പക്ഷം സ്ത്രീ പീഢനങ്ങള്‍ അന്വേഷിക്കാനുള്ള നിയമസഭാ കമ്മിറ്റിയുണ്ടാക്കി ശശിയെ ചെയര്‍മാനാക്കാനെങ്കിലും ഇടതുഭരണ പാര്‍ട്ടി മുന്‍കൈയ്യെടുക്കുമെന്ന് പ്രത്യാശിക്കാം. അങ്ങനെ പി കെ ശശീ, നേതാവേ, ധീരതയോടെ പീഢിപ്പിക്കൂ, ലക്ഷം ലക്ഷം പിന്നാലെ എന്ന് പാര്‍ട്ടി അണികളെക്കൊണ്ട് തെരുവുജാഥ നടത്തി ശക്തി തെളിയിക്കാനുമാവും.

Spread the love
Read Also  ആര്‍ത്തവമേ അടങ്ങൂ, അയ്യപ്പനായി...

Leave a Reply