സി പി എം എം എല്‍ എയ്ക്കെതിരായ പരാതിയില്‍ ഉറച്ച് നില്കുന്ന ഡി വൈ എഫ് ഐ വനിതാ നേതാവ് സി പി എം കേന്ദ്ര കമ്മിറ്റിയ്ക്ക് പരാതി നല്കി. സംസ്ഥാന തലത്തില്‍ താന്‍ നല്കിയ പരാതിയിലെ അന്വേഷണം അട്ടിമറിച്ചെന്നാണ് യുവതിയുടെ ആരോപണം.
പി കെ ശശിയ്ക്കെതിരായ ലൈംഗികപീഢന പരാതിയില്‍ സംസ്ഥാന നേതൃത്വം ഇനിയും നടപടി എടുത്തില്ലെന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. പി കെ ശശി, കെ ടി ജലീല്‍ എന്നിവര്‍ക്കെതിരായ പരാതിയില്‍ പാര്‍ട്ടി നിലപാട് നീതി നടപ്പാക്കുന്നതില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പരാജയമായി കണക്കാക്കാവുന്നതാണ്.
പി കെ ശശിയ്ക്കെതിരായി വനിതാ നേതാവ് ഇനിയും പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. പാര്‍ട്ടി തലത്തില്‍ പരിഹരിക്കാനാണ് വനിതാ നേതാവ് ശ്രമിക്കുന്നത്. ഇതിനിടെ തന്നെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാന് വലിയ ശ്രമമാണുള്ളതെന്നും പരാതിക്കാരി ആക്ഷേപം ഉന്നയിക്കുന്നുണ്ട്.