കണ്ണൂരിൽ കഴിഞ്ഞ തവണ 6,566 വോട്ടിന് കൈവിട്ട മണ്ഡലം തിരികെ പിടിക്കാ നുള്ള പോരാട്ടത്തിലാണ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായ കെ. സുധാ കരന്റേത്. നിലവിലെ എംപിയും കഴിഞ്ഞ തവണ കെ. സുധാകരനോട് തന്നെ മത്സ രിച്ച് ജയിച്ച പി. കെ. ശ്രീമതി തന്നെയാകും ഇക്കുറിയും സിപിഐഎം സ്ഥാനാർഥി പട്ടികയിൽ ഇടം പിടിക്കുക. അതിനാൽ തന്നെ സുധാകരനും പി. കെ ശ്രീമതിയും തമ്മിൽ ഇക്കുറിയും ശക്തമായ ഒരു ഏറ്റുമുട്ടലിന് കണ്ണൂർ സാക്ഷ്യം വഹിക്കും. കോൺഗ്രസിനും സിപിഐഎമ്മിനും ഒരേപോലെ സാധ്യത കൽപ്പിക്കുന്ന മണ്ഡലമാണ് കണ്ണൂരിലേത്.

കണ്ണൂരിൽ പി. ജയരാജനെ രംഗത്തിറക്കി മത്സരിപ്പിക്കാൻ സിപിഐഎമ്മിൽ ഒരു വിഭാഗത്തിന് ആലോചനയുണ്ടെങ്കിലും നിലവിലെ എംപി ആണെന്നതും സ്ത്രീ ആണെന്നതും പി. കെ ശ്രീമതിയ്ക്ക് അനുകൂലമായ ഘടകമാണ്. അതിനാൽ തന്നെ ശ്രീമതിക്ക് തന്നെയായിരിക്കും മുൻ‌തൂക്കം. 1977-ലെ മണ്ഡല രൂപീകരണ കാലം തൊട്ട് കൂടൂതൽ തവണയും കോൺഗ്രസിനൊപ്പം നിലകൊണ്ടിട്ടുള്ള മണ്ഡലം കൂടിയാണ് കണ്ണൂർ. ഏറെ നാളുകൾക്ക് ശേഷം എ.പി. അബ്ദുള്ളകുട്ടിയാണ് സിപിഐഎമ്മിന് വേണ്ടി മണ്ഡലം തിരികെ പിടിച്ചത്. എന്നാൽ ഇപ്പോൾ അബ്ദുള്ളകുട്ടി കോൺഗ്രസ് പാളയത്തിലാണ്.

2009-ലെ തിരെഞ്ഞെടുപ്പിൽ 43,000 ലേറെ വോട്ടുകൾക്ക് കെ. കെ രാഗേഷിനെ പരാജയപ്പെടുത്തി സിപിഐഎമ്മിൽ നിന്നും സീറ്റു തിരികെപ്പിടിച്ച സുധാകരന് 2014-ൽ പി. കെ. ശ്രീമതിയ്ക്ക് മുന്നിൽ അടിപതറുകയായിരുന്നു. ഇതിനുള്ള പ്രതികാരം വീട്ടാനുള്ള അവസരം കൂടിയാണ് സുധാകാരനെ സംബന്ധിച്ചിടത്തോളം ഇത്തവണ ത്തെ തിരഞ്ഞെടുപ്പ്. എന്നാൽ ശ്രീമതി മണ്ഡലത്തിൽ താൻ ചെയ്തിട്ടുള്ള വികസന കാര്യങ്ങളും കേന്ദ്ര പദ്ധതികളുടെ നേട്ടങ്ങൾ കണ്ണൂരിലെത്തിച്ചതുമുൾപ്പടെയുള്ള കാര്യങ്ങൾ നിർത്തിയാകും പ്രചാരണത്തിനിറങ്ങുക. പൊതുവിൽ നിയമ സഭാ മണ്ഡലങ്ങളിൽ ഇടത് പക്ഷത്തോടൊപ്പം നിലനിൽക്കുന്ന കണ്ണൂർ ലോക്സഭാ മണ്ഡലം കോൺഗ്രസിനും തുല്യ പ്രാധാന്യം കല്പിക്കുന്നതും കോൺഗ്രസിനെ സംബന്ധിച്ചിട ത്തോളം വിജയ സാധ്യത നിലനിർത്തുന്നതുമായ മണ്ഡലം കൂടിയാണ്.

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട നിലപാടുകൾ വോട്ടാക്കി മാറ്റാൻ കഴിയുമെന്ന ചിന്തയും സുധാകരനുണ്ട്. ഒരു വിഭാഗം ബിജെപി പ്രവർത്ത കരുടെ വോട്ടിലുപരി സിപിഐഎമ്മിൽ തന്നെ ശബരിമല വിഷയത്തിലെ അസം തൃപ്തിയെ മുതലെടുക്കാൻ കഴിയുമെന്ന് തന്നെയാണ് സുധാകരന്റെ ചിന്ത. പ്രസംഗ ത്തിലൂടെ സദസ്സിനെ ഇളക്കി മറിക്കുന്ന സുധാകരന്റെ നീക്കങ്ങൾ എത്ര കണ്ട് വിജയിക്കും എന്നത് കാത്തിരുന്ന് കാണാം.

നിലവിലെ എംപിയായ ശ്രീമതി വികസന പ്രവർത്തനങ്ങളുമായി മണ്ഡലത്തിൽ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നുവെന്നതും അനുകൂലഘടകമാണ്. കൂടാതെ സ്ത്രീ വോട്ടർമാരെ ഒരു പരിധിവരെ കൂടെ നിർത്താനും ശ്രീമതിയ്ക്ക് കഴിഞ്ഞേക്കും. ആറായിരം വോട്ടുകളുടെ ഭൂരിപക്ഷം ആണ് കഴിഞ്ഞ തവണ ഉണ്ടായിരുന്നതെങ്കിൽ ഇക്കുറി പുതുതായി ചേർക്കപ്പെട്ട വോട്ടർമാരുടെയും ശബരിമല വിഷയത്തിലെ പാർട്ടിയുടെ നിലപാടുകളും എല്ലാം ശ്രീമതിയെ എങ്ങനെ ബാധിക്കും എന്നത് കാത്തിരുന്ന് കാണാം.

Read Also  ത്രിപുരയിൽ മുൻ സിപിഐഎം എംഎൽഎ ബിജെപിയിൽ ചേർന്നു

LEAVE A REPLY

Please enter your comment!
Please enter your name here