Friday, May 27

പ്രധാനമന്ത്രി ഫസൽ ഭീമ യോജന റാഫേൽ ഇടപാടിനെക്കാളും വലിയ തട്ടിപ്പ്: മാധ്യമ പ്രവർത്തകൻ പി. സായ്‌നാഥ്‌

പ്രധാനമന്ത്രി ഫസൽ ഭീമ യോജന റാഫേൽ ഇടപാടിനെക്കാളും വലിയ തട്ടിപ്പാണെന്ന് മാധ്യമ പ്രവർത്തകൻ പി. സായ്‌നാഥ്‌ പറഞ്ഞു. തെളിവുകൾ നിരത്തിയാണ് സായ്‌നാഥിന്റെ ആരോപണം. കാർഷിക ഉൽപ്പന്നങ്ങൾക്ക് വില ഇൻഷുറൻസിന് വേണ്ടി നടപ്പിലാക്കിയ പദ്ധതി പൂർണ്ണമായും റിലയൻസിനെ സഹായിക്കാൻ ആണെന്നാണ് സായ്‌നാഥ്‌ വ്യക്തമാക്കുന്നത്.

റാഫേലിനെക്കാളും വലിയ അഴിമതിയാണ് പ്രധാന്‍മന്ത്രി ഫസല്‍ യോജന. റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കോര്‍പറേറ്റുകള്‍ക്കാണ് പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് നല്‍കാനുള്ള ചുമതല എന്നിരിക്കെ മഹാരാഷ്ട്രയില്‍ 2.80 ലക്ഷം കര്‍ഷകരാണ് സോയ കൃഷി ചെയ്യുന്നത്. ഒരു ജില്ലയില്‍ 19.2 കോടിയുടെ പ്രീമിയം തുകയാണ് കര്‍ഷകര്‍ നല്‍കിയത്. 77 കോടി രൂപ വീതം സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അടച്ചു. ആകെ 173 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഷൂറന്‍സിന് ലഭിച്ചത്. എന്നാൽ കൃഷിനാശം സംഭവിച്ചപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിമുകൾ നൽകിയത് നല്‍കിയത് 30 കോടി രൂപ മാത്രമാണ്. ബാക്കി 143 കോടി രൂപ റിലയന്‍സിന്റെ പോക്കറ്റിലാണ് പോയത്. ഒരു രൂപ പോലും നിക്ഷേപിക്കാതെ സർക്കാർ നേരിട്ട് അവരുടെ പോക്കറ്റിൽ പണം നിക്ഷേപിക്കുകയാണ് ഉണ്ടായത്. ഇത് ഒരു ജില്ലയുടെ മാത്രം കാര്യമാണന്നും പദ്ധതിയുടെ ഭാഗമായിട്ടുള്ള ബാക്കി ഗ്രാമങ്ങളുമായി ഈ സംഖ്യ ഗുണിച്ചു നോക്കിയാൽ എത്ര വലിയ തുകയുടെ അഴിമതിയാണ് നടന്നിട്ടുണ്ടാവുക എന്ന് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത് വര്‍ഷമായി ഓരോ ദിവസവും 2,000 കര്‍ഷകര്‍ കാര്‍ഷിവൃത്തിയില്‍ നിന്നും പിന്മാറുന്നുവെന്നും ഭൂമി കൈവശമുള്ള 86 ശതമാനം കര്‍ഷകരും പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്ന 80 ശതമാനം കര്‍ഷകരും കടത്തിലാണന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ കൃഷി സ്ഥലങ്ങള്‍ കോര്‍പറേറ്റ് ഭീമന്മാര്‍ പാട്ടത്തിനെന്ന പേരിൽ കയ്യേറുകയാണെന്നും കർഷക ആത്മഹത്യയെ കുറിച്ചുള്ള ഡാറ്റ പോലും നരേന്ദ്രമോദി സർക്കാരിന്റെ പക്കൽ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നവംബര്‍ 29, 30 തീയതികളിൽ സ്വാമിനാഥന്‍ കമ്മീഷന്‍ റെക്കമെന്റേഷനെക്കുറിച്ച് പാർലമെന്റ് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിലേക്ക് കാർഷിക റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love
Read Also  തവളകല്യാണം നടത്തി ബിജെപി മന്ത്രി

Leave a Reply