Wednesday, June 23

മലപ്പുറത്ത് ലീഗും സിപിഐയും തമ്മിൽ വ്യത്യാസമില്ലെന്ന് അൻവർ; തന്നെ സിപിഐ തകർക്കാൻ ശ്രമിച്ചു

മലപ്പുറം ജില്ലയിൽ സിപിഐയും ലീഗും തമ്മിൽ വ്യത്യാസമില്ലെന്ന് പി. വി. അൻവർ എംഎൽഎ. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൻവർ സിപിഐക്കെതിരെ രംഗത്ത് വന്നത്. സിപിഐക്കാരെ കൊണ്ട് പറ്റുന്ന രീതിയിൽ പരമാവധി എന്നെ ഉപദ്രവിച്ചട്ടുണ്ട്. സിപിഐ നേതൃത്വത്തിന് എന്തൊക്കെ എന്നെ ഉപദ്രവിക്കാൻ പറ്റുന്നുണ്ടോ അതൊക്കെ അവർ ചെയുന്നുണ്ട്. ഇപ്പോഴും അതവർ ചെയ്യുന്നുണ്ട്. മലപ്പുറം ജില്ലയിൽ സിപിഐയും ലീഗും തമ്മിൽ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐക്ക് അൻവറിനോടുള്ളതിനേക്കാളും സ്നേഹം ലീഗിനോടാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കും തൻെറ ബിസിനസ്​ സംരംഭങ്ങൾക്കുമെതിരെ സി.പി.ഐ പ്രവർത്തിച്ചു. സി.പി.ഐയുടെ എതിർപ്പ്​ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കാമെന്നും അൻവർ വ്യക്​തമായി. ലോക്​സഭ തെരഞ്ഞെടുപ്പിലെ വോ​ട്ടെടുപ്പ്​ കഴിഞ്ഞതിന്​ പിന്നാലെയാണ്​ സി.പി.ഐയെ വിമർശിച്ച്​ അൻവർ രംഗത്തെത്തിയത്​.

നേരത്തെ തെരഞ്ഞെടുപ്പിൽ തോറ്റാൽ താൻ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് അൻവർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം താൻ രാജിവെയ്ക്കുമെന്നോർത്ത് ആരും മനപ്പായസം ഉണ്ണണ്ടെന്ന് അദ്ദേഹം പറയുകയായിരുന്നു.

''മലപ്പുറത്തെ സി.പി.ഐക്ക് എന്നെക്കാള്‍ കാര്യം ലീഗിനോടാണ്''

''മലപ്പുറത്തെ സി.പി.ഐക്ക് എന്നെക്കാള്‍ കാര്യം ലീഗിനോടാണ്''സി.പി.ഐക്കെതിരെ ആഞ്ഞടിച്ച് ഇടത് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. സി.പി.ഐക്കാര്‍ ഒരുപാട് ഉപദ്രവിച്ചു, ഇപ്പോഴും ഉപദ്രവിക്കുന്നുണ്ട്.

MediaoneTV ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಏಪ್ರಿಲ್ 27, 2019

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ശ്രീധരൻ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Leave a Reply