Wednesday, January 19

അയാം സോറി അയ്യപ്പ  നാൻ ഉള്ളൈവന്താൽ എന്നപ്പ- കസ്റ്റ്ലസ് കലക്റ്റീവ് ആർപ്പോ ആർത്തവത്തിനെത്തുന്നു

മരണവീടുകളിൽ പാട്ടുപാടിനടന്ന പാട്ടു കൂട്ടം ഇന്ന് ഇന്ത്യമുഴുവൻ അറിയപ്പെടുന്ന മ്യൂസിക്ക് ബാൻ്റായി മാറിയത് തമിഴ് സിനിമാ സംവിധായകനായ പാ രഞ്ജിത്തിൻ്റെ ഇടപെടലിലൂടെയായിരുന്നു. ആ പാട്ട് കൂട്ടം ഇപ്പോൾ കാസ്റ്റ്ലസ് കലക്ടീവെന്നപേരിലാണറിയുന്നത്. പാ രഞ്ജിത്തിൻ്റെ കാസ്റ്റ് ലസ് കലക്ടീവ് കൊച്ചിയിലെ ആർപ്പോ ആർത്തവം പെൺ സമതയിൽ കൊട്ടിപ്പാടാനെത്തുന്നു. സംവരണ അവകാശവും അംബേദ്ക്കറുമൊക്കെ പാട്ടിൻ്റെ ഭാഗമാകുമ്പോൾ പുതിയോരു കലാ രാഷ്ട്രീയമാണ് ജനപ്രിയതയിലൂടെ അവർ കണ്ടെത്തുന്നത്.

കാസ്റ്റ്ലസ് കലക്ടീവിനെ കൂടാതെ കൗസല്യയും ശക്തിയുമെത്തുന്നു. പത്തൊൻപതാമത്തെ വയസിൽ സ്വന്തം ഭർത്തവിൻ്റെ ദുരഭിമാനകൊലപാതകത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്ന കൗസല്യ ഇന്ന് അറിയപ്പെടുന്ന ആക്ടിവിസ്റ്റാണ്. പിന്നീട് പറൈ വാദകനായ ശക്തിയെ വിവാഹം കഴിച്ച കൗസല്യ ആർപ്പോ ആർത്തവം കൂട്ടായ്മയിലെത്തുമ്പോൾ ശക്തിയും അവരോടൊപ്പമെത്തുന്നു.

പ്രതിഭകളുടെയും  ഇന്ദിരാ ജയ് സിംഗ് ഉൾപ്പടെയുള്ള ആക്റ്റിവിസ്റ്റുകളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാകാൻ പോകുന്ന ആർപ്പോ ആർത്തവം  ജനുവരി 12 ,13 തീ
യതികളിൽ കൊച്ചിയിൽ നടക്കുന്നു.

ശബരിമലയുടെയും വർദ്ധിച്ചുവരുന്ന സ്ത്രീ വിരുദ്ധതയുടെയും മത തീവ്രവാദത്തിൻ്റേയും പുതിയ കാലത്ത് ആർപ്പോ ആർത്തവം പോലൊരു കൂട്ടായ്മയെ അതിൻ്റെ വിജയത്തിലെത്തിക്കാൻ പരിശ്രമിക്കുകയാണ് അഡ്വക്കേറ്റ് മായാകൃഷ്ണനും സംഘവും.

സ്ത്രീകളെ നിങ്ങൾ ഒറ്റക്കെട്ടായി ശബരിമലയിലേക്ക് പോകുവിൻ ; നിത്യചൈതന്യയതിയുടെ കുറിപ്പ് വൈറലാകുന്നു

 

Spread the love
Read Also  പെണ്ണുങ്ങളുടെ അന്തസും കുലീനത്വവും എവിടെയാണ് തുടങ്ങുന്നത് ജാതി മതം കുടുംബം ഇവയുടെ പൊള്ളത്തരം ഇനിയും തിരിച്ചറിയാതെ പോകരുത്

59 Comments

Leave a Reply