Friday, May 27

മുസ്ളീം സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന സംശയം; പത്മനാഭസ്വാമി ക്ഷേത്ര നട തന്ത്രി അടച്ചു

മുസ്ളീം സ്ത്രീകൾ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചുവെന്ന സംശയത്തെ തുടർന്ന് തന്ത്രി ക്ഷേത്ര നട അടച്ചു. വെള്ളിയാഴ്ച്ച അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിച്ചുവെന്നാണ് ആരോപണം. ഇവരെ സുരക്ഷാ ജീവനക്കാർ തടയുകയായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്.

എന്നാൽ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഇവരുടെ വസ്ത്രങ്ങൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തമായി കണ്ടതാണ് സംശയം ഉയരാൻ കാരണമെന്നാണ് പറയുന്നത്. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലുള്ള പരിഹാര ക്രിയകൾക്ക് ശേഷം മാത്രമേ ഇനി നട തുറക്കൂ. അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം. 

Spread the love
Read Also  നിയമസഭാ വളപ്പിൽ നെല്ലിന്റെ വിളവെടുത്തു: നെൽക്കതിരുകൾ പദ്മനാഭസ്വാമി ക്ഷേത്രത്തിന്

Leave a Reply