ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അതിർത്തിയിൽ ആക്രമണങ്ങൾ തുടരുന്നതിനിടെ പരസ്യ പ്രതികരണവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഭീകരവാദ ത്തെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള ചർച്ചയ്ക്ക് താല്പര്യമുണ്ടെങ്കിൽ സംസാ രിക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധം ആരംഭിച്ചാൽ ഇരു രാജ്യങ്ങ ളുടെയും കയ്യിൽ നിൽക്കില്ലെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

“യുദ്ധം ആരംഭിച്ചാൽ അത് എന്റെ കയ്യിലോ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ കയ്യിലോ നിൽക്കില്ല. ഭീകരവാദത്തെക്കുറിച്ചുള്ള ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾക്ക് ഇന്ത്യയ്ക്ക് താൽപ്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ തയ്യാറാണ്. നമ്മൾക്ക് ഇക്കാര്യം ഇരുന്ന് ചർച്ച ചെയ്യാം.” ഇമ്രാൻ ഖാൻ പറഞ്ഞു.

“ലോകത്തുണ്ടായ എല്ലാ യുദ്ധങ്ങളും സകലരുടെയും കണക്ക് കൂട്ടലുകൾ തെറ്റി ക്കുകയാണ് ചെയ്തിട്ടുള്ളത്. യുദ്ധം ആരംഭിച്ചവർക്ക് ഒരിക്കലും അതെപ്പോൾ അവസാ നിക്കുമെന്ന് പറയുവാൻ കഴിയില്ല. ആയുധങ്ങൾ നിങ്ങൾക്കും ഞങ്ങൾക്കും ഉണ്ട്. അത്കൊണ്ട് എനിക്ക് ഇന്ത്യയോട് ചോദിക്കാനുള്ളത് കണക്കുകൂട്ടലുകൾ പിഴച്ചാൽ നമുക്ക് ഇത് താങ്ങാൻ കഴിയുമോ എന്നാണ്”. ഇമ്രാൻ ഖാൻ പറഞ്ഞു.

‘മുസ്ലീമായതിന്റെ പേരിൽ സംഘപരിവാറും പോലീസും എന്നെ തീവ്രവാദിയാക്കുന്നു’: മുഹമ്മദ് ഹനീൻ

മാർച്ച് അഞ്ചിന് ആദിവാസി ദളിത് വിഭാഗങ്ങളുടെ സംയുക്ത ഭാരത് ബന്ദ്

കാണാതായ ഇന്ത്യൻ പൈലറ്റ് അഭിനന്ദന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് പാക്കിസ്ഥാൻ

പാക്കിസ്ഥാൻ ആർമിയുടെ പ്രസ് കോൺഫറൻസ് എയർ ചെയ്തു; രണ്ട് ദേശീയ ചാനലുകൾക്ക് കാരണം കാണിക്കൽ നോട്ടീസ്

Read Also  ട്രഷറര്‍ ഇല്ലാത്ത ബിജെപി ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്‍ട്ടി

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here