Thursday, January 20

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പിൽ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിക്ക് (പി.റ്റി.ഐ.) അടിത്തറ ശക്തമാകുന്നുവെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധര്‍

ജൂലൈ 25ന് നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ ടെഹ് റീക്ക് -ഇ- ഇന്‍സാഫ് (പി.റ്റി.ഐ) അഥവാ പാകിസ്ഥാന്‍ നീതിപ്രസ്ഥാനം നിലവിലെ ഭരണപ്പാര്‍ട്ടിയെ പുറത്താക്കി വിജയം വരിക്കുമെന്ന് ഇലക്ഷന്‍ സര്‍വ്വേ ഫലം.

പള്‍സ് കണ്‍സള്‍ട്ടന്‍റ് നടത്തിയ സര്‍വ്വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ 30 ശതമാനം പേരും ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ പി.റ്റി.ഐയെ അനുകൂലിക്കുന്നു. ഇപ്പോഴത്തെ ഭരണപ്പാര്‍ട്ടിയായ നവാസ് ഷരീഫിന്‍റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ്- എന്‍( പി.എം.എല്‍-എന്‍) 27 ശതമാനം പിന്തുണയാണ് നേടുന്നത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 17 ശതമാനമാണ് പിന്തുണ.

എന്നാല്‍ മറ്റൊരു പഠനപ്രകാരം പി.എം.എല്‍-എന്‍ 26 ശതമാനവും പി.റ്റി.ഐ. 25 ശതമാനവും പി.പി.പി. 16 ശതമാനവും പിന്തുണ നേടുന്നു.

രണ്ടു പഠനങ്ങളും പാകിസ്ഥാന്‍ ജംഗ് മീഡിയ ഗ്രൂപ്പ് നടത്തിയതാണ്. ബുധനാഴ്ച അത് പ്രധാന പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 3000 വീതം ആളുകള്‍ക്കിടയിലാണ് രണ്ടു സര്‍വ്വേകളും നടന്നത്. ഇരുപഠനങ്ങളും സൂചിപ്പിക്കുന്നത് ഖാന്‍റെ പാര്‍ട്ടിയിലേക്ക് ജനങ്ങള്‍ക്ക് ചാഞ്ചാട്ടം തുടങ്ങിയെന്നാണ്. പി.എം.എല്‍ വിടുന്നവര്‍ കൂടുതലും പ്രധാനമായും പി.റ്റി.ഐയിലേക്കാണ് എത്തുന്നത്.

പ്രധാനമന്ത്രി നവാസ് ഷരീഫിനെ അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരില്‍ സുപ്രീം കോടതി പുറത്താക്കിയപ്പോള്‍ മുതലാണ് ഖാന്‍റെ പി.റ്റി.ഐയ്ക്ക് ജനപിന്തുണ ലഭിച്ചു തുടങ്ങിയത്. രാഷ്ട്രീയത്തില്‍ അയോഗ്യനാക്കപ്പെട്ട ഷരീഫ് ഇപ്പോള്‍ ലണ്ടനില്‍ ആഡംബര ഫ്ലാറ്റുകള്‍ വാങ്ങിയതിന്‍റെ പേരിലുള്ള അഴിമതി വിചാരണ നേരിടുകയാണ്. മകള്‍ മറിയമാണ് പാര്‍ലമെന്‍റ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഷരീഫ് ജയിലിലാവുകയും മറിയം അയോഗ്യയാക്കപ്പെടുകയും ചെയ്യാനുള്ള സാധ്യതയാണ് ഖാന്‍റെ പി.റ്റി.ഐയ്ക്ക് അനുകൂലമാകാവുന്ന പ്രധാന ഘടകം.

Spread the love
Read Also  മിഗ് 21 പോർവിമാനം ഇന്ത്യയ്ക്ക് നഷ്ടമായി; പൈലറ്റിനെ കാണാതായി എന്നും സ്ഥിരീകരണം