കാശ്മീർ പ്രശ്നത്തിൽ ഇന്ത്യയുമായി ഇടഞ്ഞുനിൽക്കുന്ന പാകിസ്ഥാൻ്റെ നീക്കങ്ങളിൽ ജാഗ്രത പുലർത്തുമ്പോൾ ആണവായുധം പ്രയോഗിക്കുന്നതു സംബന്ധിച്ച പരാമർശവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്ന പാകിസ്ഥാൻ സൈനിക നടപടിക്ക് മുതിരുമെന്ന സംശയത്തിനിടെയാണു ഇമ്രാൻ്റെ പുതിയ പരാമർശം

സംഘർഷമുണ്ടായാൽ പാകിസ്ഥാൻ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി. ഇരുരാജ്യങ്ങളും ആണവ ശക്തികളാണെന്ന് ലാഹോറില്‍ സിഖ് വിഭാഗക്കാരുടെ ചടങ്ങില്‍ സംസാരിക്കവെ ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള സംഘര്‍ഷം രൂക്ഷമായാല്‍ ലോകം അപകടത്തിലാകും. അതിനാല്‍ ആദ്യമായി ആണവായുധം തങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഖാന്‍ വ്യക്തമാക്കി.

ഇന്ത്യൻ ഭരണകൂടം കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പാകിസ്താന്‍ തരംതാഴ്ത്തിയിരുന്നു. ഇന്ത്യന്‍ സ്ഥാനപതിയെ അവര്‍ പുറത്താക്കുകയും ചെയ്തു.

വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ യു.എന്‍ രക്ഷാസമിതിയെ സമീപിച്ചിരുന്നു. എന്നാല്‍ കശ്മീര്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാടിനാണ് രക്ഷാസമിതിയില്‍ സ്വീകാര്യത ലഭിച്ചത്. അതിനിടെ, ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നുവെങ്കിലും നയത്തില്‍ മാറ്റമുണ്ടാകുമോ എന്നത് അന്നത്തെ സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അടുത്തിടെ പറഞ്ഞിരുന്നു. രാജ് നാഥ് സിംഗിൻ്റെ പ്രസ്താവന അന്താരാഷ്ട്രതലത്തിൽ ചർച്ചയായിരുന്നു

ഇമ്രാൻ്റെ പ്രസ്താവന വളരെ കരുതലോടെയാണു ഇന്ത്യ കാണുന്നത്. കാശ്മീർ പ്രശ്നപരിഹാരത്തിനു യുദ്ധം അനിവാര്യമാണെന്ന് പാക് നയതന്ത്രജ്ഞർ അഭിപ്രായപ്പെട്ടത് ഇരു രാജ്യങ്ങളിലും ആശങ്ക പരത്തി

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മരങ്ങൾ രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്നു ; വീണ്ടും അബദ്ധ പ്രസ്താവനയുമായി ഇമ്രാൻ ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here