റോഡുകൾക്കും പാർക്കുകൾക്കും കാശ്മീർ എന്ന പേര് നൽകി പാക് സർക്കാരിന്റെ ഐക്യദാർഢ്യം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ 36 റോഡുകൾക്കും അഞ്ച് പ്രധാന പാർക്കുകൾക്കുമാണ് കാശ്മീർ എന്ന പേര് നൽകാൻ തീരുമാനിച്ചതായി പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദർ അറിയിച്ചത്. .ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മുകശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്ത ഇന്ത്യന്‍ നടപടിയോടുള്ള പ്രതിഷേധവും കാശ്മീർ ജനതയോടുള്ള ഐക്യദാർഢ്യവുമായാണ് പാക് നീക്കം.

‘കശ്മീരിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഓരോ ജില്ലയിലെയും ഓരോ റോഡുകൾക് വീതം 36 റോഡുകളുടെയും അഞ്ച് പ്രധാന പാര്‍ക്കുകളുടെയും പേര് പാകിസ്താനിലെ പഞ്ചാബ് സര്‍ക്കാര്‍ ‘കശ്മീര്‍’ എന്നാക്കിമാറ്റുകയാണ്. ഇനി അവ കശ്മീര്‍ റോഡുകളും കശ്മീര്‍ പാര്‍ക്കുകളുമാണ്’ ബസ്ദര്‍ പറഞ്ഞു.

ആഗസ്റ്റ് 14-ലെ പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തെ ‘കശ്മീര്‍ സോളിഡാരിറ്റി ഡേ’ എന്ന് വിശേഷിപ്പിച്ച പാകിസ്ഥാൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15-നെ ഇരുണ്ട ദിനമെന്നായിരുന്നു വിശേഷിപ്പിച്ചത്.

Read Also  'ഇന്ത്യയ്ക്ക് കാശ്മീർ വേണം എന്നാൽ കാശ്മീരികളെ വേണ്ട; സങ്കടകരമായ വിരോധാഭാസമാണിത്': പി. ചിദംബരം

LEAVE A REPLY

Please enter your comment!
Please enter your name here