Monday, January 24

പമ്പയാർ കരകവിഞ്ഞൊഴുകുന്നു. നൂറു കണക്കിനാളുകൾ സഹായത്തിനായ് കേഴുന്നു

പത്തനംതിട്ട ജില്ല അതീവ ഗുരുതരമായ പ്രളയഭീതിയിലേക്ക്‌. പമ്പയാർ കരകവിഞ്ഞഴുകുന്നു. പല വീടുകളുടെയും ഒന്നാം നില വെള്ളത്തിനടിയിലാണ്. നൂറു കണക്കിനാളുകൾ രക്ഷാപ്രവർത്തനത്തിനായ് കേഴുകയാണ്. കേരളമാെകെ ഗുരുതരമായ പ്രളയഭീതി നേരിട്ടു കൊണ്ടിരിക്കുകയാണ്. സൈന്യത്തിൻറെ ബോട്ടുകൾ പ്രതീക്ഷിച്ച് അവർ വീടുകളുടെ  ടെറസ്സിൽ അക്ഷമരായി കാത്തു നിൽക്കുന്നു. സംസ്ഥാനം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമാണുണ്ടായിരിക്കുന്നത്. ദയവായി ഈ പ്രദേശത്തുള്ളവരുടെ സുഹൃത്തുക്കളും ബന്ധുക്കളും അവരെ ഫോണിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു ‘മഴ ഇനിയും തുടരുമെന്നാണ് മുന്നറിയിപ്പ്.

കൺട്രോൾ റൂമിലേക്ക് വാട്ട് സാപ്പ് SMS അയയ്ക്കാo : 8078808915

നിങ്ങളുടെ ഫോൺ ഓഫായാലും സൈന്യത്തിന്  ലൊക്കേഷൻ കണ്ടുപിടിക്കാൻ കഴിയും.

അടിയന്തിരസാഹചര്യത്തിൽ ബന്ധപ്പെടാൻ നേവി ഹെലികോപ്റ്റർ നമ്പർ: 9447125090

Spread the love
Read Also  വികസനം വരുന്ന വഴിയിലെ വലയില്‍ കുടുങ്ങുന്ന പാവം കടലാമകള്‍