Thursday, January 20

പന്തളത്ത് ഇപ്പോഴും രാജാവ് വാഴുന്നതായി ദേശാഭിമാനി ; എൻ കെ രവീന്ദ്രൻ്റെ കുറിപ്പ്

പന്തളത്തുനിന്നും കൊണ്ടുവന്ന തിരുവാഭരണഘോഷയാത്ര വാർത്തയുടെ അടിക്കുറിപ്പിലൂടെ ദേശാഭിമാനി റിപ്പോർട്ടർക്ക് ഇപ്പോഴും പന്തളത്ത് രാജാവ് വാഴുന്നതായി എൻ കെ രവീന്ദ്രൻ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ എഴുതുന്നു.
 
 
എൻ കെ രവീന്ദ്രൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
 
അമര്‍ഷവും നാണക്കേടുമുണ്ട് ഇതെഴുതുമ്പോള്‍. ഇന്നത്തെ “ദേശാഭിമാനി”യില്‍ ഒരു ഫോട്ടോയുടെ അടിക്കുറിപ്പായാണ് രാജാവിന്‍റെ വരവ്. രാജാവിന്‍റെ പേര്: രേവതി നാള്‍ പി. രാമവര്‍മ രാജ. ശബരിമല തിരുവാഭരണ യാത്രയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ‍രാജാവിനെ സ്വീകരിക്കുകയാണ്. കിരീടമൊക്കെ വച്ച രാജാവിന്‍റെ മുമ്പില്‍ പ്രസിഡണ്ട് ഭക്തി പാരവശ്യത്തില്‍ “നിര്‍മീല നേത്ര”നായി നില്‍ക്കുന്നത് കണ്ടാല്‍ ആരായാലും രാജാവേ എന്ന് വിളിച്ച് പോവും. പക്ഷെ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് എഴുതിയ ആള്‍ മാത്രമല്ല വാര്‍ത്ത എഴുതിയ കക്ഷിക്കും ഇയാള്‍ രാജാവാണെന്ന് വാര്‍ത്തയില്‍ നിന്ന് മനസ്സിലാവുന്നു. രാജഭക്തിയുടെ ഒളിച്ചു വച്ച കാക്കി ട്രൌസര്‍!!!!
 
രാവിലെ നാലഞ്ചു പത്രങ്ങള്‍ നോക്കി. ഇവരാരും തന്നെ ഇയാളെ രാജാവാക്കിയില്ല. സംഘി പത്രമായ “ജന്മഭൂമി” പോലും കൊട്ടാരം പ്രതിനിധി എന്നോ മറ്റോ ആണ് പറയുന്നത്. 
 
എന്തുകൊണ്ട് ദേശാഭിമാനിക്ക് മാത്രം ഇയാള്‍ രാജാവാകുന്നു? 
ശബരിമല വിധി വന്ന ശേഷം കേരളത്തിന്‍റെ സാംസ്കാരിക മണ്ഡലത്തില്‍ ഉയര്‍ന്നു വന്ന വലിയ മുന്നേറ്റമാണ് ഇവിടത്തെ സവര്‍ണ്ണ ജാതി മേധാവിത്വ ത്തെ കുറിച്ചും , സ്ത്രീയുടെ തുല്യാവകാശത്തെ കുറിച്ചും പന്തളത്തെ മാടമ്പി കുടുംബത്തെ കുറിച്ചും നടക്കുന്ന ചര്‍ച്ചകള്‍. സ: പിണറായി തന്നെയാണ് അതി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയത്തി ഈ ചര്‍ച്ചയ്ക്കു നായകനായതും. പക്ഷെ ഇവയൊന്നും പാര്‍ട്ടി പത്രത്തിന്‍റെ സാരഥികളെ സ്പര്‍ശിച്ചില്ല എന്നത് അമ്പരപ്പിക്കുന്നു.
അതോ ഒളിപ്പിച്ചു നടക്കുന്ന രാജഭക്തി തുളുമ്പിയതോ???…..
പന്തളം രാജാവ് അനുഗ്രഹിക്കട്ടെ…..
 
 
 
 
Spread the love
Read Also  ഗർഭം ധരിക്കാനുള്ള സ്ത്രീകളുടെ കഴിവിനെ സംരക്ഷിക്കാനാണ് ശബരിമലയിലെ സ്ത്രീ വിലക്കെന്ന് സുബ്രമണ്യൻ സ്വാമി

Leave a Reply