Saturday, January 29

കുവൈറ്റില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പാര്‍ട് ടൈം ജോലിക്ക് അനുമതി നല്‍കുമെന്ന് മാന്‍പവര്‍ അതോറിറ്റി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സ്വകാര്യമേഖലയില്‍ പാര്‍ട് ടൈം ജോലിക്ക് അനുമതി നല്‍കുമെന്ന് മാന്‍പവര്‍ അതോറിറ്റി. വിവിധ നിബന്ധനകളുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുകയെന്നും അതോറിറ്റി അറിയിച്ചു. ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സമയത്ത് മാത്രമായിരിക്കണം പാര്‍ട് ടൈം ജോലി. അക്കാര്യം സര്‍ക്കാര്‍ സ്ഥാപന അധികൃതരെ കൃത്യമായി അറിയിക്കണം. എത്രകാലത്തേക്കാണ് അനുമതി എന്നതും നിശ്ചയിക്കണമെന്നും വ്യവസ്ഥയുണ്ട് എന്നും അതോറിറ്റി അറിയിച്ചു.

നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കു പാര്‍ട് ടൈം ജോലി അനുവദനീയമല്ലായിരുന്നു. പുതിയ തീരുമാനം അധിക വരുമാനം ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുഗ്രഹമാകും എന്നാണ് കണക്കാക്കുന്നത്.

Spread the love
Read Also  കുവൈറ്റില്‍ സര്‍ക്കാര്‍ ജോലി നേടിയവരില്‍ 400 ഓളം സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തി