Sunday, November 29

പാർവതിയുടെ രാജി അമ്മ സ്വീകരിച്ചു

 

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽനിന്ന് നടി പാർവതി തിരുവോത്ത് രാജിവെച്ച നടപടി സംഘടന അംഗീകരിച്ചു. ഇന്ന് പ്രസിഡണ്ട് മോഹൻലാലിന്റെ അധ്യക്ഷതയിൽ ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പാർവതിയുടെ രാജി സ്വീകരിക്കാൻ തീരുമാനമായത്.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 12 നാണ് പാർവതി സംഘടനയിൽ നിന്ന് രാജിവെച്ചത്.

‘’അമ്മ തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ഇടവേള ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്’, പാർവതി പറഞ്ഞു.

നേരത്തെ അമ്മയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പുതിയ മൾട്ടിസ്റ്റാർ ചിത്രത്തിൽ നടി ഭാവന  ഇടവേള ബാബു പറഞ്ഞിരുന്നു. നിലവിൽ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകൾ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോർട്ടർ ചാനലിലെ പരിപാടിയിൽ പറഞ്ഞിരുന്നു.

അമ്മയുടെ ബാനറിൽ ദിലീപ് മുൻപ് നിർമ്മിച്ച മൾട്ടി സ്റ്റാർ ചിത്രം ട്വന്റി ട്വന്റിയിൽ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാൽ പുതിയ ചിത്രത്തിൽ നിലവിലെ സാഹചര്യത്തിൽ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്. ഈ സംഭവത്തിനെതിരെ ശക്തമായ പ്രതികരണവുമായി പാർവതി രംഗത്തെത്തുകയായിരുന്നു

Spread the love
Read Also  മോഹൻ ലാലിൻ്റെ ആദ്യ ചിത്രത്തിലെ നായകനെ പരിചയപ്പെടാം