Saturday, August 8

പാകിസ്ഥാൻ മുൻ പ്രസിഡൻ്റ് മുഷറഫിനു വധശിക്ഷ വിധിച്ചു

മുൻ പാകിസ്ഥാൻ ഏകാധിപതി  ജനറൽ പർവേസ് മുഷറഫിനു വധശിക്ഷ വിധിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തിയ മുന്‍ പട്ടാള മേധാവി കൂടിയായ ജനറല്‍ പര്‍വേസ് മുഷറഫിന് പാകിസ്ഥാന്‍ കോടതിയാണു വധശിക്ഷ വിധിച്ചത്. 2013ലാണ് പര്‍വേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അറസ്റ്റ് ഭയന്ന് പാകിസ്ഥാന്‍ വിട്ട മുഷറഫ് ഇപ്പോള്‍ ദുബായിലാണുള്ളത്.

മുഷറഫ് പ്രസിഡൻ്റായ കാലത്ത് പാകിസ്ഥാനിൽ ഭരണഘടന റദ്ദാക്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്. 2007 നവംബറിലായിരുന്നു അടിയന്തരാവസ്ഥ. പെഷവാറിലെ പ്രത്യേക കോടതിയാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് ഉള്‍പ്പടെയുള്ള മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി.

കഴിഞ്ഞ സർക്കാരിൻ്റെ കാലത്താണു മുഷറഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. എന്നാൽ കേസിൻ്റെ വിചാരണ തുടങ്ങാന്‍ വൈകിയിരുന്നു. കേസ് വിചാരണയ്ക്കുമുമ്പുതന്നെ മുഷറഫ് രാജ്യം വിട്ട് ദുബൈയിലേക്ക് പോവുകയും ചെയ്തു.

ഇതിനിടയിൽ വിദേശത്ത് കഴിയുമ്പോൾ തന്നെ മുഷറഫ് ഓൾ പാകിസ്ഥാൻ മുസ്ലിം ലീഗ് എന്ന പേരിൽ പുതിയ പാര്‍ട്ടി രൂപീകരിച്ച് പ്രവർത്തിച്ചു. 2013 ൽ പാര്‍ലമെന്‍റിലേക്ക് മത്സരിക്കാൻ പാകിസ്ഥാനിൽ തിരിച്ചെത്തിയെങ്കിലും നാഷണൽ അംബ്ലിയിലേക്ക് മത്സരിക്കാൻ മുഷറഫ് നൽകിയ പത്രികകളെല്ലാം തള്ളുന്ന അവസ്ഥയാണ് ഉണ്ടായത്. 2013 ൽ തന്നെ അദ്ദേഹം വീട്ടുതടങ്കലിലുമായി. 2016 ൽ മോചിതനായ സമയത്താണു മുഷറഫ് വിദേശത്തേക്ക് കടന്നത്

പാകിസ്ഥാനിലെ മുൻ ഭരണാധികാരികളുടെ ഭാവിജീവിതം എപ്പോഴും പിന്നീടുള്ള ഭരണത്തലവൻ്റെ തീരുമാനങ്ങൾക്കനുസരിച്ച് ചുരുക്കപ്പെടുന്ന പ്രവണതയായിരുന്നു പൊതുവെ കാണാൻ കഴിഞ്ഞത്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന സുൽഫിക്കർ അലി ഭൂട്ടൊയെ ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അതിനുശേഷം വന്ന പട്ടാളമേധാവിയായ സിയാ വുൾ ഹഖും ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോയും പിൽക്കാലത്ത് വിമാനാപകടങ്ങളിൽ കൊല്ലപ്പെടുകയായിരുന്നു. 

ലോകരാജ്യങ്ങളിൽ പലേടത്തുമുള്ള ഏകാധിപതികളെ എപ്പോഴും മരണഭീതി വേട്ടയാടിയിരുന്നു. പലരെയും വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അതെല്ലാം ഒരു മുന്നറിയിപ്പെന്നപോലെ ചരിത്രത്തിൽ വളരെ പ്രാധാന്യത്തോടെ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  കശ്മീർ ആഭ്യന്തര കാര്യമാണെന്ന സർക്കാർ നിലപാടിനെ പിന്തുണച്ചു കൊണ്ട് രാഹുൽ ഗാന്ധി

Leave a Reply