Monday, January 24

മിശ്രവിവാഹിതരുടെ പാസ്‌പോര്‍ട്ട് വിവാദം: ഉദ്യോഗസ്ഥര്‍ പരിധി ലംഘിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

മിശ്രവിവാഹിതര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നുമായി ബന്ധപ്പെട്ട് ദമ്പതികളെ മതപരമായി അധിക്ഷേപിച്ചു എന്ന കേസില്‍ ഉദ്യോഗസ്ഥര്‍ പരിധി ലംഘിച്ചതായി വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായി. അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് ഉദ്യോഗസ്ഥരും പോലീസും ദമ്പതികളെ അപമാനിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മിശ്രവിവാഹിതരായതിനാല്‍ വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ തങ്ങളെ മനഃപൂര്‍വം ദ്രോഹിക്കുകയായിരുന്നുവെന്ന് നേരത്തെ ദമ്പതികള്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തിരുന്നു.
ഇതിന്‍െ അടിസ്ഥാനത്തില്‍ വികാസ് മിശ്രയെ ഗോരഖ്പൂരിലേക്ക് സ്ഥലം മാറ്റുകയും ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ ഉത്തരവിടുകയും ചെയ്തതിന്റെ പേരില്‍ സുഷമ സ്വരാജ് ഹിന്ദുത്വ തീവ്രവാദികളുടെ ട്രോളിംഗിന് ഇരയായിരുന്നു. ഏറെ വിവാദമായ സംഭവം തള്ളിപ്പറയാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ബന്ധിതമാവുകയായിരുന്നു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തന്നെ ട്രോളുകളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു.
ഏതായാലും ദമ്പതികള്‍ക്ക് അനുവദിച്ച പാസ്‌പോര്‍ട്ട് അംഗീകരിച്ചതായി ലക്‌നൗവിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പീയുഷ് വര്‍മ പിടിഐയോട് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗരേഖ പ്രകാരമുള്ള പോലീസ് അന്വേഷണത്തില്‍ ദമ്പതികള്‍ക്ക് എതിരായ റിപ്പോര്‍ട്ടുകള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും വര്‍മ കൂട്ടിച്ചേര്‍ത്തു. 12 വര്‍ഷം മുമ്പ് വിവാഹിതരായ തന്‍വി സേത്ത്, മുഹമ്മദ് അനസ് സിദ്ദഖി ദമ്പതികള്‍ ജൂണ്‍ 20ന ലക്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസ് തങ്ങളെ അപമാനിച്ചു എന്ന് ട്വീറ്റ് ചെയ്തതോടെയാണ് വിവദാപരമ്പരയുടെ തുടക്കം. പാസ്‌പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ പോയ സിദ്ദിഖിയോട് ഹിന്ദുമതത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട വികാസ് മിശ്ര മുസ്ലീമിനെ കല്യാണം കഴിച്ചതിന്റെ പേരില്‍ തന്‍വി സേത്തിനെ ശാസിക്കുകയും ചെയ്തു. ജൂണ്‍ 21ന് മിശ്രയെ ഗോരഖ്പൂരിലേക്ക് സ്ഥലം മാറ്റുകയും ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുകയും ചെയ്തു.

സുഷമക്കെതിരെയുള്ള ഹിന്ദുത്വ തീവ്രവാദികളുടെ സൈബർ ആക്രമണം; മൗനം വെടിഞ്ഞ്‌ ബിജെപി

Spread the love
Read Also  പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ജി.ഡി അഗര്‍വാള്‍ അന്തരിച്ചു

Leave a Reply