Thursday, January 20

വായ്മൂടെടാ പിസി ക്യാമ്പയിൻ ഫലം കണ്ടു, പറഞ്ഞത് തിരുത്തി പി.സി. ജോർജ്ജ്; വേശ്യാ പരാമർശം തെറ്റായിപോയെന്നും ജോർജ്ജ്

കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ നിലപാടിൽ നിന്ന് പിന്മാറി പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്. കന്യാസ്‌ത്രീയ്‌ക്കെതിരെയുള്ള തന്റെ പരാമർശം വൈകാരികമായാണെന്നും അവരെ വേശ്യാ എന്ന വിളിച്ചത് താൻ പിൻവലിക്കുന്നുവെന്നും പറഞ്ഞത് തെറ്റായിപ്പോയെന്ന് താനിപ്പോൾ മനസ്സിലാക്കുന്നുവെന്നും ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ ജോർജ്ജ് വ്യക്തമാക്കി.

വേശ്യ എന്ന പരാമർശത്തിൽ നിന്നുണ്ടായ വേദന താൻ മനസ്സിലാക്കുന്നുവെന്നും എന്നിരുന്നാൽ തന്നെയും അവരെ കന്യാസ്ത്രീ ആയി പരിഗണിക്കാൻ സാധിക്കില്ലെന്നും വേശ്യാ പ്രയോഗം ഒഴികെയുള്ള കാര്യങ്ങളിൽ മുൻ നിലപാട് തന്നെയാണ് എന്നും പിസി വ്യക്തമാക്കി.

ജലന്ധര്‍ ബിഷപ്പിന്റെ കൈയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെയും ജോർജ്ജ് തള്ളിക്കളഞ്ഞു. താന്‍ ആരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ലന്നും തനിക്കതിരെ വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പിസി ജോർജ്ജിന്റെ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് പൊതു സമൂഹത്തിൽ നിന്നുണ്ടായത്. വായ്മൂടെടാ പിസി എന്ന ക്യാമ്പയിനും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. കൂടാതെ ദേശീയ വനിതാ കമ്മീഷൻ പിസി ജോർജ്ജിനെതീരെ കേസ് എടുക്കുന്ന സാഹചര്യവും വന്നിരുന്നു. ഡൽഹിയിലേക്ക് വിശദീകരണത്തിനായി കേന്ദ്ര വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പിസിയെ വിളിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജോർജ്ജിന്റെ മലക്കം മറച്ചിൽ.

Spread the love
Read Also  സർക്കാർ ആർക്കൊപ്പമാണെന്ന ചോദ്യവുമായി കന്യാസ്ത്രീകൾ സത്യാഗ്രഹ സമരത്തിൽ