ഒടുവിൽ പി ചിദംബരത്തിന് ജാമ്യം അനുവദിച്ചു. ഐ.എന്‍.എക്‌സ്. മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണു മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ തന്നെ സിബിഐ കേസില്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും അറസ്റ്റിനുശേഷം പുതിയൊരു കേസ് കൂടി ചാർജ് ചെയ്തിരുന്നതിനാൽ ചിദംബരത്തിനു പുറത്തിറങ്ങാനായില്ല. ഇതോടെ എല്ലാ കേസുകളിലും ജാമ്യം ലഭിച്ച ചിദംബരം ഇന്നുതന്നെ ജയിൽ മോചിതനാകും. മൂന്നര മാസത്തെ ജയിൽ വാസത്തിനുശേഷമാണു ചിദംബരം പുറത്തിറങ്ങുന്നത്.

ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത് ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ ബെഞ്ചാണു. നേരത്തെ ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ച വിധിക്കെതിരെ നൽകിയ അപ്പീലിലായിരുന്നു വിധി. എ.എസ് ബൊപ്പണ്ണ, ഋഷികേഷ് റോയ് എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റംഗങ്ങള്‍. എ.എസ്.ബൊപ്പണ്ണയാണ് ഇന്ന് ജാമ്യ വിധി വായിച്ചത്. ഓഗസ്റ്റ് 21 നാണു കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്.

ഇന്നും ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശക്തമായെതിര്‍ത്തിരുന്നു. കസ്റ്റഡിയിലിരിക്കുമ്പോള്‍പോലും നിര്‍ണായകസാക്ഷികളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നെന്നാണ് ഇ.ഡി.യുടെ വാദം. എന്നാല്‍, സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്തതിന് പ്രത്യക്ഷമോ പരോക്ഷമോ ആയ തെളിവുകളില്ലെന്ന് ചിദംബരം പറഞ്ഞു. അതിനുള്ള തെളിവുകളൊന്നും ഇ ഡി ക്ക് ഹാജരാക്കാനായില്ല.

അറസ്റ്റ് ചെയ്തുടൻ തിഹാര്‍ ജയിലിലാണ് ചിദംബരത്തെ പാർപ്പിച്ചിരുന്നത്. ഓഗസ്റ്റ് 21-നാണ് സിബിഐ ചിദംബരത്തെ നാടകീയമായി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒക്ടോബര്‍ 22-ന് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തിന് പുറത്തിറങ്ങാനായിരുന്നില്ല. 

ജാമ്യവ്യവസ്ഥയുടെ ഭാഗമായി രണ്ട് ലക്ഷം രൂപ കെട്ടിവെക്കണം, അതേ തുകയുടെ ആള്‍ജാമ്യവും നല്‍കണം. കോടതിയുടെ അനുമതിയില്ലാതെ ചിദംബരത്തിന് വിദേശയാത്ര നടത്താൻ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത്. ഈ കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകള്‍ നടത്തുകയോ മാധ്യങ്ങളുമായി അഭിമുഖങ്ങള്‍ നടത്തുകയോ ചെയ്യരുതെന്നും ജാമ്യം അനുവദിച്ച്‌ക്കൊണ്ട് കോടതി മുന്നറിയിപ്പ് നൽകി

ഒടുവിൽ പി ചിദംബരത്തിന് ജാമ്യം അനുവദിച്ചു. ഐ.എന്‍.എക്‌സ്. മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണു മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ തന്നെ സിബിഐ കേസില്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും അറസ്റ്റിനുശേഷം പുതിയൊരു കേസ് കൂടി ചാർജ് ചെയ്തിരുന്നതിനാൽ ചിദംബരത്തിനു പുറത്തിറങ്ങാനായില്ല. ഇതോടെ എല്ലാ കേസുകളിലും ജാമ്യം ലഭിച്ച ചിദംബരം ഇന്നുതന്നെ ജയിൽ മോചിതനാകും. മൂന്നര മാസത്തെ ജയിൽ വാസത്തിനുശേഷമാണു ചിദംബരം പുറത്തിറങ്ങുന്നത്.

ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത് ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ ബെഞ്ചാണു. നേരത്തെ ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ച വിധിക്കെതിരെ നൽകിയ അപ്പീലിലായിരുന്നു വിധി. എ.എസ് ബൊപ്പണ്ണ, ഋഷികേഷ് റോയ് എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റംഗങ്ങള്‍. എ.എസ്.ബൊപ്പണ്ണയാണ് ഇന്ന് ജാമ്യ വിധി വായിച്ചത്. ഓഗസ്റ്റ് 21 നാണു ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്.

Read Also  വോട്ടുകാലത്ത് യുവതീപ്രവേശനത്തിനു വിലക്കോ നവോഥാനക്കാരേ!!! പി കെ സി പവിത്രൻ എഴുതുന്നു

ഇന്നും ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശക്തമായെതിര്‍ത്തിരുന്നു. കസ്റ്റഡിയിലിരിക്കുമ്പോള്‍പോലും നിര്‍ണായകസാക്ഷികളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നെന്നാണ് ഇ.ഡി.യുടെ വാദം. എന്നാല്‍, സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്തതിന് പ്രത്യക്ഷമോ പരോക്ഷമോ ആയ തെളിവുകളില്ലെന്ന് ചിദംബരം പറഞ്ഞു. അതിനുള്ള തെളിവുകളൊന്നും ഇ ഡി ക്ക് ഹാജരാക്കാനായില്ല.

അറസ്റ്റ് ചെയ്തുടൻ തിഹാര്‍ ജയിലിലാണ് ചിദംബരത്തെ പാർപ്പിച്ചിരുന്നത്. ഓഗസ്റ്റ് 21-നാണ് സിബിഐ ചിദംബരത്തെ നാടകീയമായി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒക്ടോബര്‍ 22-ന് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തിന് പുറത്തിറങ്ങാനായിരുന്നില്ല. 106 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങാന്‍ പോകുന്നത്.

ജാമ്യവ്യവസ്ഥയുടെ ഭാഗമായി രണ്ട് ലക്ഷം രൂപ കെട്ടിവെക്കണം, അതേ തുകയുടെ ആള്‍ജാമ്യവും നല്‍കണം. കോടതിയുടെ അനുമതിയില്ലാതെ ചിദംബരത്തിന് വിദേശയാത്ര നടത്താൻ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത്. ഈ കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകള്‍ നടത്തുകയോ മാധ്യങ്ങളുമായി അഭിമുഖങ്ങള്‍ നടത്തുകയോ ചെയ്യരുതെന്നും ജാമ്യം അനുവദിച്ച്‌ക്കൊണ്ട് കോടതി മുന്നറിയിപ്പ് നൽകി

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here