Wednesday, June 23

പി ഡി പി വിട്ട പൂന്തുറ സിറാജിന് സീറ്റില്ലെന്ന് ഇടതുമുന്നണി

പി.ഡി.പി വിട്ട് എൽ ഡി എഫിൽ ചേർന്ന പൂന്തുറ സിറാജിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു.

രണ്ടു ദിവസം മുമ്പാണ് സിറാജ് ഐ.എന്‍.എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മല്‍സരിക്കാന്‍ തീരുമാനിച്ചത്. എന്നാൽ പൂന്തുറ സിറാജിന്റെ നീക്കത്തിന് എൽ ഡി എഫിൻ്റെ ഭാഗത്തു നിന്നും അംഗീകാരം ലഭിച്ചില്ല. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പാര്‍ട്ടി മാറി വന്നതിനാല്‍ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാനാവില്ലന്ന എല്‍.ഡി.എഫ് നിലപാടാണ് പൂന്തുറ സിറാജിന് തിരിച്ചടിയായത്.

പൂന്തുറ സിറാജിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്നും പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നും ഇടതുമുന്നണി ഐ.എന്‍.എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശനിയാഴ്ചയാണ് സിറാജ് പി ഡി പി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്നത്. അംഗത്വം ഏറ്റുവാങ്ങിയ ആ നിമിഷം തന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കോര്‍പ്പറേഷനില്‍ ഐ.എന്‍.എല്ലിനുള്ള ഏക സീറ്റായ മാണിക്യവിളാകത്ത് സിറാജിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ഐ.എന്‍.എല്ലിന്റെ തീരുമാനം. എന്നാല്‍ തെരഞ്ഞടുപ്പിന് തൊട്ടുമുന്‍പ് സീറ്റ് മോഹിച്ചെത്തിയ സിറാജിനെ അംഗീകരിക്കാനാവില്ലന്നും മറ്റൊരാളെ കണ്ടെത്തി ഉടന്‍ നിര്‍ദേശിക്കാനും എല്‍.ഡി.എഫ് നിര്‍ദേശിച്ചു.

പൂന്തുറ സിറാജ് പി.ഡി.പി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്നി രംഗത്തെത്തിയിരുന്നു.

Spread the love
Read Also  എൽ ഡി എഫിന് 11 മുതൽ 13 വരെ സീറ്റുകൾ സിഡ സർവേ ഫലം