Wednesday, January 19

പേരറ്റ കവിത ; മലൈച്ചാമി, പരിഭാഷ: പി.രാമൻ

മലൈച്ചാമി (തമിഴ്)
പരിഭാഷ: പി.രാമൻ

എല്ലാം മുടിഞ്ഞ ശേഷം
ജീവൻ കൂടി അഴിഞ്ഞ ശേഷം
കാല്പാടുകളെല്ലാം
അലകളും നുരകളും പടർന്ന്
മാഞ്ഞു കഴിഞ്ഞ ശേഷം
നിന്റെ വീട്ടിലെത്തോട്ടത്തിൽ
എപ്പോഴും
ചെറുവണ്ടുകൾ മുരളും.
ചുവർ വിള്ളലിൽ മുളച്ച ആലിൽ
മിന്നാമിന്നികൾ കാത്തിരിക്കും.

 
Spread the love
Read Also  ട്രോയിയുടെ ഹെലൻ ; ഡയാന അൻഫിമിയാഡിയുടെ കവിത

58 Comments

Leave a Reply