Thursday, January 20

അസാധുവാക്കപ്പെട്ട നോട്ടുകളിൽ 99.3 ശതമാനം തിരിച്ചെത്തിയതായി റിസർവ് ബാങ്ക്; പുറത്തുള്ളത് എത്ര ശതമാനം എന്നതിന് കണക്കില്ല

കള്ളപ്പണം നിരോധിക്കാൻ എന്ന പേരിൽ നരേന്ദ്രമോദി അർദ്ധരാത്രിയിൽ നടപ്പിലാക്കാക്കിയ നോട്ട് നിരോധനം സമ്പൂർണ്ണ പരാജയമെന്ന് റിപ്പോർട്ടുകൾ. നിരോധിച്ച നോട്ടുകളിൽ 99. 3 ശതമാനവും തിരികെ എത്തിയ സാഹചര്യത്തിൽ ആണ് നോട്ട് നിരോധനം സമ്പൂർണ്ണ പരാജയമെന്ന് കണക്കുകൾ നിരത്തി പറയുന്നത്. 2016 നവംബർ 8 അർദ്ധരാത്രിയിൽ ആണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. തുടർന്ന് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ വൻതകർച്ചയാണ് നേരിട്ടത്. രാജ്യത്ത് നോട്ട് നിരോധനം മൂലം ആത്മഹത്യ ചെയ്തവരുടെ കണക്കുകൾ ശേഖരിക്കാൻ പോലും സാധിച്ചട്ടില്ല. ഏകദേശം 2000 ആളുകളിൽ അധികം നോട്ട് നിരോധനത്തിന്റെ ഫലമായി കൊല്ലപെട്ടുവെന്നാണ് അനൗദ്യോഗിക വിവരങ്ങൾ.

എത്ര ശതമാനം നോട്ടുകൾ തിരികെ റിസർവ് ബാങ്കിലേക്ക് എത്തിയെന്ന വിവരാവകാശ ചോദ്യത്തിന് നേരത്തേ നോട്ടുകൾ എണ്ണി തിട്ടപെടുത്തിയിട്ടില്ല എന്ന മറുപടിയായിരുന്നു ലഭിച്ചത്. എന്നാൽ റിസേർവ് ബാങ്കിന്റെ 2017-2018 വർഷത്തെ വാർഷിക റിപ്പോർട്ടിൽ അസാധുവാക്കപ്പെട്ട 500 1000 നോട്ടുകളിൽ 15. 31 ലക്ഷം കോടി രൂപ തിരികെ എത്തിയതായി പറയുന്നു. എന്നാൽ ആകെ അസാധുവാക്കിയ നോട്ടുകൾ 15. 41 ലക്ഷം കോടി രൂപയുടേത് മാത്രമായിരുന്നു.

ഇന്ത്യൻ രൂപ വിനിമയത്തിലുള്ള വിവിധ രാജ്യങ്ങളിൽ ഇപ്പോഴും നിരോധിത നോട്ടുകൾ കെട്ടി കിടക്കുന്നുണ്ട്. കൂടാതെ ആരാധനാലയങ്ങളിൽ ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ കോടികണക്കിന് രൂപയുടെ നോട്ടുകൾ ആണ് മാറ്റി എടുക്കാൻ കഴിയാതെ ഇപ്പോഴും കെട്ടി കിടക്കുന്നത്‌. ഫലത്തിൽ കള്ളനോട്ടുകൾ ഉൾപ്പടെയുള്ളവ തിരികെ സർക്കാരിലേക്ക് വരികയാണ് ഉണ്ടായത്.

രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ തകർത്ത നോട്ട് നിരോധനം വ്യാജ നോട്ടുകൾ, കള്ളപ്പണം എന്നിവയെ വെളുപ്പിക്കാനും മാറി എടുക്കാനും ഉള്ള ഉപാധിയായി മാറുകയായിരുന്നു.

Spread the love