Monday, January 17

പെരിങ്ങമ്മല മാലിന്യപ്ലാൻ്റിനെതിരെ നിയമസഭയിലേക്ക് സങ്കട ജാഥ

പെരിങ്ങമ്മല മാലിന്യപ്ലാൻറ് വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരങ്ങളെ അണിനിരത്തി പെരിങ്ങമ്മലയിൽ നിന്നും നിയമസഭയിലേക്ക് സങ്കട ജാഥ നടത്തുവാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭ തീരുമാനത്തെ തുടർന്നാണ് സമരം നിയമസഭയിലേക്ക് കൊണ്ട് പോകാൻ തീരുമാനിച്ചത്. ഡിസംബർ 3മുതൽ 5വരെയാണ് സങ്കട ജാഥ.

പെരിങ്ങമ്മലയിൽ നിന്നും കാൽനടയായി 42 കിലോമീറ്റർ സഞ്ചാരിച്ചാണ് നിയമസഭയിൽ എത്തുന്നത്. പ്രചാരണ ഭാഗമായി നവംബർ 25 മുതൽ 29 വരെ പെരിങ്ങമ്മല പഞ്ചായത്തിലെ എല്ലാ വീടുകളിലും ജാഥയിലേക്ക് അംഗങ്ങളെ ക്ഷണിക്കും.

ആക്ഷൻ കൗൺസിൽ ചെയർമാൻ നിസാർ മുഹമ്മദ് സുൽഫി അധ്യക്ഷത വഹിച്ചു. ട്രഷറർ സോഫിതോമസ് സ്വാഗതം ആശംസിച്ചു. ഡി രഘുനാഥൻ നായർ, ബി.പവിത്രകുമാർ, കൊച്ചുവിള അൻസാരി, പെരിങ്ങമ്മല അജിത് ,അൻസിഫ് ബൗണ്ഡർ, സുധീർ പെരിങ്ങമ്മല, ബെൻസി, ഗീത പ്രിജി, പഞ്ചായത്ത് മെമ്പർമാരായ സലീം പള്ളിവിള, സജീന യഹിയ, മൈലകുന്ന് രവി എന്നിവർസംസാരിച്ചു. വിവിധ വാർഡുകളിലെ സമരസമിതി നേതാക്കൾ പങ്കെടുത്തു.

Spread the love
Read Also  പെരിങ്ങമ്മലയുടെ സങ്കടജാഥയ്ക്ക് സെക്രട്ടറിയേറ്റില്‍ സമാപനം

Leave a Reply