കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഉടമകള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. ഹര്‍ജികളില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

മരടിൽ തീരദേശ നിയമം ലംഘിച്ച് കെട്ടി ഉയർത്തിയ ബഹുനില ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവില്‍ മാറ്റം വരുത്താനാകില്ലെന്നു കഴിഞ്ഞയാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. ഫ്ളാറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹര്‍ജിയും കോടതി തള്ളിയിരുന്നു. അന്ന് ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരെ ജസ്റ്റിസ് അരുണ്‍ മിശ്ര അതിരൂക്ഷ വിമര്‍ശനം ഉയർത്തിയിരുന്നു.

കേരളം വലിയൊരു പ്രളയത്തിനു സാക്ഷ്യം വഹിച്ച സംസ്ഥാനമാണു. അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ആദ്യ ഉത്തരവില്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ അപ്പാര്‍ട്‌മെന്റുകളാണ് പൊളിക്കാന്‍ നേരത്തെ വിധിച്ചത്

നിലവിലുള്ള വിധിയിൽ ഒരു മാറ്റമില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്താനാണ് മുതിര്‍ന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നാരോപിച്ച അദ്ദേഹം, ഇതിനു പിന്നില്‍ ആരൊക്കെയാണ് എന്നു കൃത്യമായി അറിയാമെന്നു പറഞ്ഞിരുന്നു. കോടതിയെ കബളിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

തീരദേശപരിപാലനനിയമം ലംഘിച്ച് പടുത്തുയർത്തിയ മരടിലെ അഞ്ച് കൂറ്റൻ അപാർട്ടുമെൻ്റുകൾ പൊളിക്കാനാണ് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.  തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് ഫ്ളാറ്റുകൾ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി വിധിച്ചത്

Read Also  അനധികൃതനിർമ്മാണങ്ങൾക്കെതിരെ കണ്ണു തുറക്കണം ; 1800 കെട്ടിടങ്ങൾ  പൊളിച്ചതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല

1 COMMENT

  1. കേരളത്തില്‍ കയ്യേറിയ മലകള്‍ ആര് ഒഴിപ്പിക്കും ? ജെ.സി.ബി എന്ന പരിസ്ഥിതി അന്തകന്റെ വരവ് ഈ നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ ഇത് ഭു മാഫിയകളെയും കൊച്ചു മുതലാളിമാരെയും സൃഷ്ടിക്കുകയും ഈ നാട്ടിലെ മല മുഴുവന്‍ ഇടിച്ച് കേരളത്തില്‍ സുഭിക്ഷമായി ലഭിച്ചിരുന്ന മഴ കുറഞ്ഞ് വരുന്നതിലേക്ക് നയിച്ചു. പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ഈ പരിക്ക് കേരളമെന്ന സംസ്ഥാനത്തെ വരള്‍ച്ചയിലേക്കും ദുരിതത്തിലേക്കും നയിച്ച് അകാല ചരമത്തിലേക്ക് എത്തിക്കും. ജെ.സി.ബി / എര്‍ത്ത് മൂവേഴ്സിന്റെ പ്രവര്‍ത്തനത്തിന് നിയന്ത്രണവും വരുമാന നികുതി കര്‍ശനമാക്കലും ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here