Friday, July 30

കമിഴ്ന്നു കിടന്ന് കാവിസൂര്യനെ കാണുന്ന കുട്ടി

രണ്ട് ദിവസമായി നമ്മുടെ നവ മാധ്യമങ്ങളിൽ പങ്ക് വച്ചിരുന്ന ഒരു ചിത്രമുണ്ട്. ഒരു ഓൺലൈൻ ക്ലാസിൻ്റെ ചിത്രം Lapനു മുൻപിൽ സശ്രദ്ധം ഇരിക്കുന്ന മുത്തശ്ശിയും യഥാർത്ഥ പിതാവ് ബഞ്ചിൽ കീഴ്ക്കാം തൂക്കായി കിടക്കുന്നതും.

സംഭവം ഏറെ നിർദ്ദോഷമായ ഒരു ചിത്രമായി എല്ലാവരും ആസ്വദിച്ചു. പഠനത്തിലെ മടുപ്പ് എന്ന ചിരപുരാതന ചിന്ത തന്നെയാണ് ആ ചിത്രം പറഞ്ഞു തന്നത്. ഇനി ഏത് മാർഗ്ഗമുപയോഗിച്ചാലും ടോട്ടോച്ചാൻ ഇങ്ങനൊക്കെ തന്നെ നിരന്തരമായ ഒരേ പ്രവർത്തനത്തിലേറെ കഠിനമായ ശിക്ഷയില്ലെന്ന് കാരമസോവ് സഹോദരൻമാരെഴുതിയ മുട്ടൻ എഴുത്തുകാരൻ ആണെന്ന് തോന്നുന്നു എപ്പോഴോ സൂചിപ്പിച്ചിട്ടുണ്ട്.

നമ്മുടെ കരിക്കുലം ഇപ്പോഴേതാണ്ട് ശിശു കേന്ദ്രീകൃതം തന്നെയാണ്. കുട്ടിക്ക് അത്ര മടുപ്പൊന്നുമുണ്ടാകാത്ത തരത്തിൽ അത് കൊണ്ടുപോകാൻ പല അധ്യാപകരും അവരാൽ ആവതു ചെയ്യാറുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ സ്കൂൾ ഒരു രോഗമേഖലയാകാമെന്ന ആശങ്കയാണ് ഓൺലൈൻ പഠന സംവിധാനത്തിലേക്ക് കാര്യങ്ങൾ എത്തിയത്. അപ്പോഴും നമ്മുടെ കുഞ്ഞുങ്ങൾക്ക് മുൻപിൽ തങ്കുപൂച്ചയായും ഓഗ് മെൻറഡ് റിയാലിറ്റിയുമായും എല്ലാം വ്യത്യസ്തതകൾ സൃഷ്ടിക്കാൻ നമ്മുടെ അധ്യാപകർക്കും വിദ്യാലയങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്.

ആദ്യമായി പരീക്ഷിച്ച സമ്പ്രദായത്തിൽ പാകപ്പിഴയില്ലാതാക്കാൻ ആവതു ശ്രമിക്കുന്നതും മറക്കാതെ വയ്യ. ഇനി എത്ര കൊടി കെട്ടിയ ക്ലാസാണെങ്കിലും പത്ത് മിനിട്ടിൽ കൂടുതൽ ഒരു പത്ത് വയസുകാരനെ പിടിച്ചിരുത്താൻ സാധിക്കില്ല. അതു തന്നെയാണ് ആ ചിത്രം സൂചിപ്പിച്ചത്.
എന്നാൽ അതിൻ്റെ പുതിയൊരു വേർഷനാണ് ഇപ്പോൾ പലരും പങ്ക് വയ്ക്കുന്നത്.

കമിഴ്ന്നു കിടക്കുന്ന കുട്ടിയുടെ കാഴ്ചപഥത്തിൽ നിറയുന്ന വർണ്ണാഭമായ ലോകമാണ് പുതിയ ചിത്രം. അതേ വർണ്ണാഭമാണ്. കാവി സൂര്യൻ ഉദിച്ച സ്വപ്നത്തിൽ മയങ്ങുന്ന കുട്ടി. അധികമൊന്നും പറയാനില്ല. പറഞ്ഞാൽ രാഷ്ട്രീയമാകും അതുകൊണ്ട് പടം വരച്ച പ്രസൽ ദിവാകരൻ…. ഡൈമൻഷൻ കൊള്ളാം പറയാതെ പലതും നിങ്ങൾ പറഞ്ഞു.

രണ്ടുദിവസം മുമ്പ് പ്രചരിച്ച ആ ചിത്രത്തിൻ്റെ പുതിയ വെർഷൻ്റെ പിന്നിലെ രാഷ്ട്രീയം എത്ര നീചമാണെന്ന് നോക്കൂ. പ്രസൽ ദിവാകരൻ്റെ പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിച്ചാൽ മാത്രം മതി ഈ പ്രചാരണത്തിൻ്റെ പിന്നിലുള്ള ലക്ഷ്യമെന്തെന്ന് തിരിച്ചറിയാനാവും

Spread the love
Read Also  ഓൺലൈൻ ക്ലാസുകൾ ; രണ്ടാം ഘട്ടം തിങ്കളാഴ്ച ആരംഭിക്കും