Sunday, September 20

പിണറായി സർക്കാർ ഭംഗിയായി കോവിഡിനെ നേരിടുന്നുവെന്ന് കെ സുരേന്ദ്രൻ

സംസ്ഥാന സർക്കാരിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തെ പുകഴ്ത്തി ബി ജെ പി. കോവിഡ് വ്യാപനത്തെ  പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നന്നായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തിൽ  പ്രതിപക്ഷ നേതാവ് സർക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി പോലും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നിട്ടും പ്രതിപക്ഷം കടമ മറക്കുന്നുവെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.

നേരത്തെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് സുരേന്ദ്രൻ. സർക്കാർ  സൗജന്യമായി നല്‍കുന്ന പലവ്യഞ്ജന ക്വിറ്റ് തട്ടിപ്പാണ്, 1000 രൂപയുടെ മൂല്യമുള്ള സാധനം അതിൽ ഇല്ല എന്നതുൾപ്പെടെ സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു വന്ന നേതാവായിരുന്നു കെ സുരേന്ദ്രന്‍. പ്രളയ സമയത്ത് കേരളത്തിന് കേന്ദ്രത്തിൽനിന്നും കിട്ടിയ 2000 കോടി ഇതുവരെയും ഉപയോഗിച്ചിട്ടില്ല എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു.

Spread the love
Read Also  കുടുംബ പാരമ്പര്യത്തെ മാറ്റി നിർത്തി തന്റെ കഴിവിനെ വിലയിരുത്തണമെന്ന് രാഹുൽ ഗാന്ധി

Leave a Reply