Wednesday, July 8

ക്വാറൻ്റൈൻ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി കർശന നടപടികളുമായി സർക്കാർ. ലംഘിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ അത് ലംഘിച്ച് മുതലെടുപ്പ് നടത്തുന്നവർക്കെതിരെ കർശനമായും പിഴ ചുമത്തുമെന്ന്

തുടർച്ചയായ ഏഴാം ദിവസവും 100 കടന്ന് കോവിഡ്. ഇന്ന്  സംസ്ഥാനത്ത് 123 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ  84 പേർ വിദേശത്തുനിന്നും 33 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 6 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 53 പേർ ഇന്ന് രോഗമുക്തരായി.

ഇതുവരെ സംസ്ഥാനത്ത് 3726 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു,, ആകെ 1761 പേർ സംസ്ഥാനത്ത് ചികിത്സയിലുണ്ട്.

ക്വാറൻ്റയിൻ ലംഘിച്ചാൽ കർശനമായി പിഴ ചുമത്താൻ ഡി ജി പി ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പാലക്കാട്-24, ആലപ്പുഴ-18, പത്തനംതിട്ട- 13, കൊല്ലം-13, എറണാകുളം-10, തൃശ്ശൂര്‍- 10, കണ്ണൂര്‍-9, കോഴിക്കോട്- 7, മലപ്പുറം-6, കാസര്‍കോട്- 4, ഇടുക്കി- 3, തിരുവനന്തപുരം-2, കോട്ടയം-2, വയനാട്-2.

പത്തനംതിട്ട-9, ആലപ്പുഴ- 3, കോട്ടയം-2, ഇടുക്കി-2, എറണാകുളം-2, തൃശ്ശൂര്‍-3, പാലക്കാട്- 5, മലപ്പുറം-12, കോഴിക്കോട്- 6, കണ്ണൂര്‍-1, കാസര്‍കോട്- 8. എന്നിങ്ങനെയാണ്
നെഗറ്റീവ് ആയവർ :

5240 സാമ്പിള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചു. 3726 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 1761 പേരാണ്. 1,59,614 പേരാണ് നിരീക്ഷണത്തിലുള്ളത്. 2349 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 344 പേരെ ഇന്നു മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,56,401 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4182 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

സംസ്ഥാനം ടെസ്റ്റിന്റെ എണ്ണം പടിപടിയായി വര്‍ധിപ്പിക്കുകയാണ്. ജൂലൈയില്‍ ദിവസം 15,000 ടെസ്റ്റുകള്‍ എന്ന തരത്തിലേക്ക് എത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 41944 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 40302 സാമ്പിളുകള്‍ നെഗറ്റീവ് ആണ്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 113 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസികൾക്ക് കോവിഡ്  പരിശോധന സംവിധാനം ഇല്ലാത്ത ഗൾഫ് രാജ്യങ്ങളിൽ ട്രൂ നാറ്റ് കിറ്റ് എത്തിക്കുന്ന  കാര്യത്തിൽ കേന്ദ്രസഹമന്ത്രി വി മുരളീധരൻ്റെ പ്രസ്താവന അദ്ദേദേഹത്തിന് കാര്യങ്ങളുടെ ഗൗരവം ബോധ്യമാകാത്തതുകൊണ്ടാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

 

Spread the love
Read Also  പാഠപുസ്തകങ്ങൾ ഓൺ ലയിനിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

Leave a Reply