Saturday, August 8

പിണറായി വിജയൻ ധീരനായ നേതാവെന്ന് മനുഷ്യ ശൃംഖലയിൽ പങ്കു ചേർന്ന ലീഗ് നേതാവ് കെ എം ബഷീർ

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുസ്ലിം ലീഗ് നേതാവ് കെ എം ബഷീർ. പിണറായി ധീരനായ നേതാവാണ്. യു ഡി എഫിനെയോ മുസ്ലിം ലീഗിനെയോ എതിരെ നിലപാടെടുത്തിട്ടില്ലാത്ത തനിക്കെതിരെ നടപടി സ്വീകരിച്ചതെന്തിനാണെന്നാണ് മനസ്സിലായിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. പറഞ്ഞ കാര്യത്തിൽ ഉറച്ച എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യമഹാശ്യംഖലയില്‍ പങ്കെടുത്തതിന് ബേപ്പൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടായ കെ.എം ബഷീറിനെ മുസ്‌ലിം ലീഗ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇടതുമുന്നണി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് വഴി അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ചാണ് സസ്പെന്‍ഷന്‍. റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതും ലീഗിനെയും യു.ഡി.എഫിനെയും വിമര്‍ശിച്ചതുമാണ് നടപടിക്കുള്ള കാരണം. ഒപ്പം യു.ഡി.എഫ് സംഘടിപ്പിക്കുന്ന സി.എ.എ വിരുദ്ധ പരിപാടികളില്‍ നിന്ന് കെ.എം ബഷീര്‍ വിട്ടു നില്‍ക്കുന്നു എന്ന ആരോപണവുമുണ്ട്.

സി.പി.ഐ.എം നേതാക്കള്‍ കെ.എം ബഷീറിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. വി.കെ.സി മമ്മദ് കോയയുടെ നേതൃത്വത്തിലെത്തിയ സി.പി.ഐ.എം നേതാക്കളാണ് ബഷീറിനെ കണ്ടത്.

ബഷീറിനെതിരെ നടപടി എടുത്തതു നീതിപൂർവ്വമല്ലെന്ന് സി പി എം നേതാക്കൾ പറഞ്ഞു. ശരിയായ കാര്യം ചെയ്തതിന്റെ പേരിലാണ് ഇപ്പോള്‍ ബഷീറിനെതിരെ മുസ്‌ലിം ലീഗ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ബഷീര്‍ മാത്രമല്ല നിരവധി ലീഗ് പ്രവര്‍ത്തകര്‍ പൗരത്വ നിയമത്തിനെതിരെ ശൃംഖലയില്‍ കണ്ണി ചേര്‍ന്നിട്ടുണ്ട്. അതിന് കാരണം നിയമത്തിനെതിരെ സി.പി.ഐ.എം ആണ് ശക്തമായ രീതിയില്‍ പ്രതിഷേധം നടത്തിയത് എന്നത് കൊണ്ടാണ്. ബഷീറിന് രാഷ്ട്രീയമായും അല്ലാതെയുമുള്ള പിന്തുണ നല്‍കുമെന്ന് വി.കെ.സി മമ്മദ് കോയ എംഎല്‍എ പറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പി

Spread the love
Read Also  കർണാടക പോലീസിൻ്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

1 Comment

Leave a Reply