Monday, January 24

ബ്രൂവറികള്‍ അനുവദിച്ചതില്‍ പിണറായി സർക്കാർ അഴിമതി നടത്തിയെന്ന് ആവർത്തിച്ച് ചെന്നിത്തല

പിണറായി സർക്കാരിനെതിരെയുള്ള അഴിമതി ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്സൈസ് വകുപ്പ് മന്ത്രിയോട് ചോദ്യങ്ങളുമായാണ് ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നത്. ബ്രൂവറി അനുവദിച്ച ഉത്തരവിന്റെ പകർപ്പ് എവിടെയാണെന്നും അങ്ങനെ ഒരു പകർപ്പുണ്ടെങ്കിൽ സർക്കാർ എന്ത് കൊണ്ടാണ് അത് പരസ്യപ്പെടുത്താത്തത് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മദ്യനയത്തില്‍ ബ്രൂവറിയുടെ കാര്യമുണ്ടോ എന്നും അനുമതി നല്‍കിയ ജില്ലയിലെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവ് എവിടെയാണെന്നുൾപ്പടെയുള്ള ചോദ്യങ്ങളാണ് ചെന്നിത്തല ഉന്നയിക്കുന്നത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച മൂന്നു ബ്രൂവെറികളില്‍ ആദ്യം അനുമതി നല്‍കിയത് അവസാനം ലഭിച്ച അപേക്ഷാക്കാണെന്നും 2017 ല്‍ മൂന്നു അപേക്ഷകള്‍ സര്‍ക്കാര്‍ പരിഗണനയ്ക്കെത്തിയെങ്കിലും 2018 ല്‍പരിഗണനയ്ക്കെത്തിയ കെ.എസ്. ബ്രൂവെറീസിനാണ് ആദ്യം അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. മൂന്ന് ബ്രൂവെറികളില്‍ ഒരെണ്ണം ചെന്നൈ ആസ്ഥനമായി പ്രവർത്തിക്കുന്ന മദ്യകമ്പനിയുടെ ബിനാമിയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

സംസ്ഥാനത്ത് ഡിസ്റ്റലറികളും ബ്രൂവറിയും അനുവദിച്ചത് നിയമങ്ങള്‍ പാലിച്ചെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു. സംസ്ഥാനത്ത് തന്നെ മദ്യം ഉല്‍പാദിപ്പിക്കുമ്പോളുള്ള വരുമാനവും പരിഗണിച്ചാണ് തത്വത്തില്‍ അനുമതി നല്‍കിയതെന്നും സംസ്ഥാനത്ത് 40 ശതമാനം ബീയറും എട്ട് ശതമാനവും മദ്യവും ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. ഇതൊഴിവാക്കിയാലുണ്ടാകുന്ന സാമ്പത്തികനേട്ടം കണക്കിലെടുത്താണ് അനുമതി നൽകിയതെന്നും മന്ത്രി പറഞ്ഞു. 1967ലെ ബ്രൂവറി റൂള്‍സ് പ്രകാരം എക്സൈസ് കമ്മീഷ്ണറുടെ വിശദമായ പരിശോധനക്ക് ശേഷമാണ് തത്വത്തില്‍ അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Spread the love
Read Also  'ഫെബ്രു. 27 ലെ ഹർത്താലിനെ യു ഡി എഫ് പിന്തുണയ്ക്കും'

Leave a Reply