Wednesday, January 19

ശബരിമല ; സ്ത്രീകൾ വനിതാമതിൽ തീർക്കുമെന്നു സാമൂഹ്യസംഘടനകളുടെ യോഗം

ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ സാമൂഹ്യവിരുദ്ധശക്തികൾ നിഷേധാത്മക നിലപാടുകൾ സ്വീകരിക്കുന്നതിനെതിരെ ജനുവരി ഒന്നിനു വനിതാമതിൽ തീർക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ നിർമ്മിച്ചുകൊണ്ട് പ്രതിഷേധിക്കുമെന്നു സാമൂഹ്യസംഘടനകളുടെ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പഴയ ഇരുണ്ട കാലത്തേയ്ക്ക് കേരളത്തെ  തള്ളിവിടാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളം വീണ്ടും ഭ്രാന്താലയമാക്കണമെന്ന ചിലർ നിലപാടെടുക്കുന്നതിനെതിരെ ഒന്നിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണു മതിൽ തീർക്കുന്നത്. കേരളത്തിൻ്റെ നവോത്ഥാനപാരമ്പര്യത്തിനെ തുരങ്കം വെക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുന്നതിൻ്റെ ഭാഗമായാണു പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാജ്യം ശ്രദ്ധിക്കുന്ന രീതിയിലുള്ള ഇടപെടൽ നടത്താൻ തന്നെയാണു ലക്ഷ്യം. 

ഇക്കാര്യത്തിൽ സർക്കാരിനു സാമൂഹ്യസംഘടനകളുടെ ശക്തമായ പിന്തുണയുണ്ട്. ഇതിൽ പങ്കെടുത്ത സംഘടനാപ്രതിനിധികളെ ഉൾപ്പെടുത്തി ജനറൽ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചെയർമാനും കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിനെ കൺ വീനറായും യോഗം തെരഞ്ഞെടുത്തു. ഇതോടൊപ്പം  എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു. യോഗത്തിൽ എൻ എസ് എസ് പങ്കെടുക്കേണ്ടതായിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു.

Spread the love
Read Also  വർഗീയ ചേരി തിരിവുണ്ടാക്കുന്ന വാർത്ത അവതാരകർ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി

Leave a Reply