Wednesday, January 19

ആന്ധ്രാ എംഎൽഎയ്ക്ക് പിന്തുണയുമായി പിണറായി വിജയൻ

പ്രേതഭയം മൂലം പതിറ്റാണ്ടുകളായി നിർമ്മാണ പ്രവർത്തനം മുടങ്ങിയ ശ്മാശാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനു തൊഴിലാളികൾക്ക് ധൈര്യം നൽകുന്നതിനും ശ്‌മശാനത്തിൽ സമരം ചെയ്യുന്ന ആന്ധ്രാ എംഎൽഎ നിമ്മല രാമനായിഡുവിനു പിന്തുണ പ്രഖ്യാപിച്ച് കേരള മുഖ്യമന്ത്രി. ഫേസ്ബുക്കിലൂടെയാണ് പിണറായി വിജയൻ തന്റെ ഐക്യദാർഢ്യം അറിയിച്ചത്.

പ്രാദേശികമായ ഒറ്റപ്പെട്ട സംഭവമായല്ല, നിലനിൽക്കുന്ന ദുരാചാരങ്ങളെയും അതിന്റെ പരിണതിയായ പിന്തിരിപ്പൻ രാഷ്ട്രീയത്തെയും ചെറുത്തു തോൽപ്പിക്കാനുള്ള മുൻകൈ ആയാണ് ഇതിനെ കാണേണ്ടത് എന്നും പിണറായി വിജയൻറെ ഫേസ്‌ബുക്കിൽ പറയുന്നു.

പ്രേതഭയം മൂലം പതിറ്റാണ്ടുകളായി നവീകരണ പ്രവൃത്തി മുടങ്ങിയ ശ്മശാനത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാനും അതിനായി തൊഴിലാളികളെ കൂടെ നിർത്താനുമാണ് തെലുഗു ദേശം പാർട്ടി എം എൽ എ യായ രാമനായിഡു മാലിന്യക്കൂമ്പാരത്തില്‍ നിന്നുള്ള മനംമടുപ്പിക്കുന്ന ദുര്‍ഗന്ധത്തെയും അസഹ്യമായ കൊതുകുകടിയെയും കൂസാതെ അത്താഴം കഴിച്ച്‌ കിടന്നുറങ്ങിയത്. മൂന്നു കോടി രൂപ ചെലവിൽ ശ്‌മശാനം നവീകരിക്കാൻ എട്ടു മാസം മുൻപ് ആരംഭിച്ച ശ്രമം “പ്രേതബാധ ” ഉണ്ട് എന്ന് വിശ്വസിച്ചു തൊഴിലാളികൾ പിന്മാറിയതോടെയാണ് നിലച്ചത്. തന്റെ ശ്മാശാന വാസം തൊഴിലാളികൾക്ക് ആത്മവിശ്വാസം നൽകുമെന്നും ജോലികൾ ഉടനെ പുനരാരംഭിക്കാൻ കഴിയുമെന്നും രാമനായിഡു പ്രത്യാശ പ്രകടിപ്പിച്ചു.

ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിന്മാറിയ തൊഴിലാളികൾക്ക് ധൈര്യം പകരാനും ശ്‌മശാനത്തിൽ ഊണും…

Pinarayi Vijayan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಜೂನ್ 24, 2018

Spread the love
Read Also  വനിതാ മതിലിൽ സിപിഐഎം കലഹം; നാളുകൾക്ക് ശേഷം വിഎസും പിണറായിയും നേർക്ക് നേർ

Leave a Reply