പിറവം പള്ളി തര്‍ക്ക കേസിലെ വിധി നടപ്പാക്കാത്തതിന് സംസ്ഥാന സർക്കാരിനും സംസ്ഥാന ചീഫ് സെക്രട്ടറിക്കും എതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ഇത്തരം ഉത്തരവുകളില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നത് ആശാസ്യകരമല്ലെന്നും, കേസ് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ‘മസില് ഫൈറ്റ്’ ആണെന്നുമാണ് കോടതി നിരീക്ഷിച്ചത്. ഇതോടെ എന്ത് കൊണ്ട് കേരള സർക്കാർ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ആണെങ്കിൽ പിറവം പള്ളി വിധി നടപ്പിലാക്കുന്നില്ല എന്ന സംഘപരിവാർ ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയായി സുപ്രീം കോടതിയുടെ നിരീക്ഷണം.
ക്ഷേത്രങ്ങളിലേക്കും പള്ളികളിലേക്കും വരുന്ന പണമാണ് മസില് പെരുപ്പിക്കാന്‍ കാരണമെന്നും ബെഞ്ച് നിരീക്ഷിച്ചു. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണ നിര്‍വഹണം വേണം എന്ന് ഏപ്രില്‍ 19 നായിരുന്നു സുപ്രീം കോടതി വിധിച്ചത്. എന്നാല്‍ ഈ വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തോഡോക്സ് വിഭാഗം സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരം ഓർത്തഡോക്സ് വിഭാഗത്തിനാണ് ഭരണാനുമതി ഉള്ളത്. എന്നാൽ പിറവം പള്ളിയിൽ നിന്നും യാക്കോബായ വിഭാഗം ഇറങ്ങി കൊടുക്കാത്തതിനെതിരെയാണ് സുപ്രീം കോടതിയിൽ ഓർത്തഡോക്സ് വിഭാഗം ഹർജി സമർപ്പിച്ചത്.
ചീഫ് സെക്രട്ടറി ടോം ജോസിനെ ഒന്നാം എതിര് കക്ഷി ആക്കി പിറവം സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് സിറിയന്‍ ചര്‍ച്ച് വികാരി സക്കറിയ വട്ടക്കാട്ടിലാണ് സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ വിധി വന്നതിന് ശേഷവും തര്‍ക്കത്തിന് പരിഹാരം ആയില്ലെന്ന് നിരീക്ഷിച്ച കോടതി എന്താണ് കോടതിയലക്ഷ്യമെന്നും ചോദിച്ചു.
ക്ഷേത്രങ്ങളിലും പള്ളികളിലും പണം കുമിഞ്ഞു കൂടുന്നെന്നും ഈ പണമാണ് മസില് പെരുപ്പിക്കാന്‍ കാരണമെന്നും പറഞ്ഞ കോടതി 1995 ല്‍ കോടതിയെല്ലാം തീര്‍പ്പാക്കിയതാണെന്നും പിന്നീട് 20 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ വീണ്ടും വരികയായിരുന്നെന്നും പറഞ്ഞു. മതപരമായ ഇത്തരം തര്‍ക്കങ്ങള്‍ തങ്ങളെ ആലോസരപ്പെടുത്തുന്നില്ലെന്നും ഇത്തരം വിഷയങ്ങളില്‍ കോടതിയലക്ഷ്യ നടപടി എടുക്കുന്നത് ഗുണകരമല്ലെന്നും കോടതി നിരീക്ഷിച്ചു.