ഇതിപ്പോൾ അറിഞ്ഞുകൊണ്ട് അബദ്ധങ്ങൾ വിളിച്ചു പറയുകയാണോ.. അതോ ഇദ്ദേഹത്തിന് കാര്യങ്ങളെപ്പറ്റി ഇത്രയൊക്കെയേ ഗ്രാഹ്യമുള്ളോ എന്നാണ് സംശയം. നമ്മുടെ പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്ന ബഹുമാനിതനായ മോദിയെ പറ്റിയാണ് പറയുന്നത്. കുട്ടികളോട് സംവദിച്ചിരുന്ന ഒരുസദസിൽ ഒട്ടും തന്നെ ശാസ്ത്രീയ പിന്തുണയില്ലാതിരുന്ന, ഭാവനയിൽ വിരിഞ്ഞ പുരാണ കഥകളെ എല്ലാം നമ്മൾ ശാസ്ത്രത്തിന്റെ പതാകവാഹകരാനെന്നനിലയിൽ അവതരിപ്പിച്ച സംവാദം കണ്ടതാണ്. സ്‌കൂൾ കുട്ടികൾ വരെ അതിൽ അദ്ദേഹത്തെ ട്രോളിക്കൊണ്ട് രംഗത്തുവന്നു.

ഇതാ ഇപ്പോൾ പുതിയ ശാസ്ത്ര വിജ്ഞാനമാണ് മോദി പങ്കുവയ്ക്കുന്നത്. അതും ഗവേഷണങ്ങളിലൂടെയും അക്കാദമിക പഠനങ്ങളിലൂടെയും മികവ് നേടിയ ഒരു കൂട്ടം മിടുക്കന്മാർക്കു കാര്യങ്ങൾ ഒന്നും അറിഞ്ഞുകൂടാ എന്നതരത്തിൽ.
ഫെബ്രുവരി 26 നു നടന്ന എയർ സ്ട്രിക്കിനെ പറ്റിയാണ് മോദിയോട് ചോദിച്ചത്.

മറുപടിയിങ്ങനെ: 

“നല്ല മഴയായിരുന്നു ആരാത്രിയിൽ….ഞാൻ ഇപ്പറയാൻ പോകുന്ന കാര്യം ആദ്യമായാണ് ലോകത്തോട് തന്നെ പറയുന്നത്.എനിക്കറിയില്ല നമ്മുടെ ഓഫിസർമാർ ഇതെങ്ങനെ എടുക്കുമെന്നും.എയർ സ്ട്രിക്കിനെക്കുറിച്ചുള്ള ഒരു ചിന്ത ഞങ്ങളുടെ മനസിലേക്ക് പെട്ടന്നുണ്ടായി.ഒരു ഉറപ്പുമില്ലായിരുന്നു അതെങ്ങനെനടത്തണമെന്ന്‌. കാർമേഘം നിറഞ്ഞുനിൽക്കുന്നതുകൊണ്ട് പ്ലാൻ മാറ്റിവയ്ക്കാമെന്നുള്ള നിർദ്ദേശമുണ്ടാകുന്നു.പക്ഷെ ഞാൻ ചിന്തിച്ചത് മറ്റൊരു തരത്തിലായിരുന്നു. കാർമേഘങ്ങൾ നിറഞ്ഞു നിൽക്കുന്നു…ഇതാണ്‌സുവർണ്ണാവസരം ഇത് റഡാറുകൾ മറച്ചുകൊള്ളും ഇന്ന് തന്നെ ആക്രമിക്കണം.നിങ്ങൾക്കറിയില്ല റഡാറുകൾ പ്രവർത്തിക്കുന്നവിധം.”

എന്തായാലും ബി ജെപിയുടെ ഒഫീഷ്യൽ ട്വിറ്റെർ പേജിൽനിന്നും ഈ ഭാഗം നീക്കം ചെയ്യാനുള്ള വിവരം അവിടെയുള്ളവർക്കുണ്ടായി എന്നുള്ളതിൽ ആശ്വസിക്കാം..പക്ഷെ പലേടത്തുനിന്നും ഇത് ഡിലിറ്റ് ചെയ്യാതെ കിടന്നതിനാൽ പലരും ഈ അബദ്ധം വായിക്കുകയും ഷേർ ചെയ്യുകയുമുണ്ടായി. നവമാധ്യമങ്ങൾ ഈ തള്ളൽ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. കഷ്ടം.

 

Read Also  ഭാരത് പെട്രോളിയം ഉൾപ്പെടെ അഞ്ച് പൊതുമേഖലാസ്ഥാപനങ്ങൾ വിൽക്കുന്നു ; സൈന്യം ഒഴികെ എല്ലാം സ്വകാര്യവൽക്കരിക്കുമോ

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here