Wednesday, January 19

പി എൻ ബി തട്ടിപ്പ് പ്രത്യേക അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി

മോദി, മേഹുൽ ചോക്‌സി എന്നിവർ ഉൾപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ എം. എൽ. ശർമ്മയാണ് ഹർജി സമർപ്പിച്ചത്. പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും എതിരെ അനാവശ്യമായ പരാമർശങ്ങൾ ഉണ്ടെന്നു അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചു. കേന്ദ്ര സർക്കാരിന്റെ ഈ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ഹർജി തള്ളിയത്.

ഹർജിയിലെ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും എതിരായ പരാമർശങ്ങളിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഈ കേസിൽ നേരത്തെ നീരവ് മോദിക്കെതിരെ കുറ്റപത്രം സമർപ്പിച്ച കാര്യവും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ഇന്റർപോൾ നീരവ് മോഡിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Spread the love
Read Also  നരേന്ദ്ര മോദി ക്ലീനാണോ, കൊലയില്‍ നിന്നും രക്ഷ പെട്ട വിധവയുടെ പോരാട്ടവിധി ഇന്നറിയാം