അന്ന അഹമതോവ

പരിഭാഷ: വി.ആർ സന്തോഷ്

ആ കവിയെ ഞാൻ കാണുവാൻ പോയൊരു
ഞായറാഴ്ച തൻ കൃത്യമാം ഉച്ചയിൽ
വിസ്തൃതം മുറി ശാന്തമാണെങ്കിലും
ജനലിനപ്പുറം അതിശൈത്യപൂരിതം

പ രുപരു ത്തൊരാനീലപ്പുകയ്ക്കു മേൽ
മിന്നിനിന്നു ചെങ്കനി സൂര്യനും
മിണ്ടിയില്ലെന്റെ ആതിഥേയൻ, പക്ഷെ
ഒട്ടു ശ്രദ്ധിച്ചു എന്റെ കാര്യങ്ങളെ !

അവനയച്ചൊരാ കൺനോട്ടമെപ്പൊഴു-
മേവരുമ്മോർക്കുമെന്നുറപ്പാണത്.
ഞാനവയ്ക്കുനേർ നോക്കാതിരിക്കുവാൻ
ജാഗരൂപയായെനിക്കായി നിശ്ചയം.

ഞായറിലെ പുകഞ്ഞ മധ്യാഹ്നത്തിൽ
നേവ തന്റെ കടൽക്കവാടക്കരെ
ഉന്നതം പ്രതിപ്രാചീനമായൊരാ
കവിയുടെ ഭാവ ഭവനത്തിൽ വച്ചന്നു
ഞങ്ങൾ തമ്മിൽ നടന്ന സംഭാഷണ-
മെങ്കിലുംഞാനതോർക്കുമതെപ്പൊഴും

Read Also  ആഘാതത്തിനു ശേഷം; തോമസ് ട്രാൻസ്ട്രോമറിന്‍റെ കവിത

LEAVE A REPLY

Please enter your comment!
Please enter your name here