Wednesday, January 19

ഒരു കവിത മുഴുവൻ ; സുഗന്ധി സുബ്രഹ്മണ്യന്‍റെ കവിത, പരിഭാഷ: പി.രാമൻ

സുഗന്ധി സുബ്രഹ്മണ്യൻ 
പരിഭാഷ: പി.രാമൻ

ഒരു കവിത മുഴുവൻ ഒരേ വിഷയം
എന്തൊരു വീര സാഹസം പെണ്ണേ!
ഒന്നാം വരിയിൽ മനസ്സിൽ വന്നത്
കുഞ്ഞിന്റെ ചിരി.

രണ്ടാം വരിയിൽ
വെള്ളം പിടിക്കുന്നിടത്തെ വഴക്കുകൾ
മൂന്നാം വരിയിൽ തണുത്തു വിറച്ചു മരിച്ച
ലക്ഷ്മിത്തള്ള
നാലാം വരിയിൽ ഗ്യാസു തീർന്ന ക്ഷീണത്തിൽ
സ്റ്റവിന്റെ പരാക്രമങ്ങൾ

അഞ്ചാം വരിയിൽ
ഓസിയിൽ ടീ വീ സിനിമ കാണാൻ
കതകിനു തട്ടുന്ന കുട്ടികൾ.
ആറാമതായ് ചിന്നമ്മയുടെ
മെനോപോസ് പ്രയാസക്കരച്ചിലുകൾ
ഏഴാം വരിയിൽ…….

ഇനിയും ചോറായില്ല.

ഇനിയൊരു വരി കൂടി വേണം.
കവിത അവസാനിപ്പിക്കാൻ ഒറ്റ വരി.
പറ പെണ്ണേ!

 
Spread the love
Read Also  എരിവേനലിൻ കവിതകൾ

60 Comments

Leave a Reply