“എനിക്ക് തത്ത്വദീക്ഷയുണ്ട്, അധികാരമില്ല

നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്ത്വദീക്ഷയില്ല

നിങ്ങള്‍ നിങ്ങളും
ഞാന്‍ ഞാനും ആയതുകൊണ്ട്
സന്ധിയുടെ പ്രശ്നമേയില്ല

യുദ്ധം തുടങ്ങട്ടെ

എനിക്ക് സത്യമുണ്ട്, ശക്തിയില്ല
നിങ്ങള്‍ക്ക് ശക്തിയുണ്ട്, സത്യമില്ല

നിങ്ങള്‍ നിങ്ങളും
ഞാന്‍ ഞാനും ആയതുകൊണ്ട്
സന്ധിയുടെ പ്രശ്നമേയില്ല

യുദ്ധം തുടങ്ങട്ടെ.

നിങ്ങള്‍ക്കെന്റെ തലയോട് തകര്‍ക്കാം,
ഞാന്‍ പൊരുതും
നിങ്ങള്‍ക്കെന്റെ എല്ലുകള്‍ ഒടിക്കാം
ഞാന്‍ പൊരുതും

നിങ്ങള്‍ക്കെന്നെ ജീവനോടെ കുഴിച്ചുമൂടാം
ഞാന്‍ പൊരുതും

സത്യം എന്നിലൂടെ ഒഴുകുന്നതുകൊണ്ട്
ഞാന്‍ പൊരുതും

കരുത്തിന്‍റെ ഓരോ അണുവും കൊണ്ട്
ഞാന്‍ പൊരുതും

അവസാനത്തെ മരണശ്വാസം വരെ
ഞാന്‍ പൊരുതും

നുണകള്‍ കൊണ്ട് നിങ്ങള്‍ പണിതുയര്‍ത്തിയ
കൊട്ടാരം നിലംപൊത്തും വരെ,

നിങ്ങള്‍ അസത്യങ്ങള്‍ കൊണ്ട് പൂജിച്ച ചെകുത്താന്‍
എന്‍റെ സത്യത്തിന്‍റെ മാലാഖക്കു മുന്നില്‍ മുട്ടുകുത്തും വരെ…”

(കവി കെ സച്ചിദാനന്ദന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ബുച്ചുംഗ് സോനം എഴുതിയ കവിത.  സഞ്ജീവ്ഭട്ട് നരേന്ദ്രമോദിക്ക് കത്തെഴുതിയപ്പോൾ ഈ കവിത ക്വോട്ട് ചെയ്തുകൊണ്ടാണു അവസാനിപ്പിച്ചത് )

പുനപ്രസിദ്ധീകരണം

Read Also  ഗിരീഷ് കർണാടിനു ആദരാഞ്ജലികൾ

LEAVE A REPLY

Please enter your comment!
Please enter your name here