Tuesday, September 22

ഷംനാദ് റസൂലും ഞാനും … ; ഷംനാദ് റസൂൽ എഴുതിയ കവിത

ഷംനാദ് റസൂൽ

എന്റെ പേര് ഷംനാദ് റസൂൽ..

ഒരു ദിവസം ആൾക്കൂട്ടാരവങ്ങൾക്കിടയിൽ
നിന്നു
വിദഗ്ദ്ധമായ് മോഷണം
പോയ
തൊണ്ടി മുതലായാണ് ..
ഷംനാദ് റസൂലിനു
അത്
കിട്ടിയത്..

പൊതിയഴിച്ച്
പൊക്കിയഴിച്ച്
നോക്കിയപ്പോഴല്ലേ ..
ശരിക്കും.
കണ്ടത്.

ഒരു നിലവിളിക്കുന്ന

ഞാൻ …

ഇതെവിടെന്നെടാ. (എടി:)

ഇങ്ങനൊരു ഞാൻ……?
ഇവനെന്താ .. ഇങ്ങനെ തൊള്ള കീറുന്നത് …!

കരച്ചിൽ തീർക്കാൻ
ഏഴ് വഴികൾ…
നെറ്റ് തപ്പി..

തീരുന്നില്ല ..

ഏഴാകാശം ..
ഏഴ് ജൻമങ്ങളും.. ഉപദേശിച്ചു.

നൃത്തം ചെയ്തു
പാട്ട് പാടി.. ……

തീരുന്നില്ല …

ആരെങ്കിലും കേട്ടാലോ?
ആൾക്കൂട്ടമാണ് .. കലാപമാണ്..

മോഷണ മുതല്…
വലിഞ്ഞ് കയറിയത്

( തീർത്ത് കളഞ്ഞാലോ…?
വേണ്ട ..!
എന്തായാലും ..
പാവമൊരു
ഞാനല്ലേ.!.)

I DEA…

ഒടുവിലൊരു കഥ പറയാൻ തോന്നി…
( സന്തോഷമാവട്ടെ )

നാട്
…………

ഒരു നല്ല ..നാടുണ്ടായിരുന്നു ..
എല്ലാവരും എല്ലാവരുടെയും ..

സഹോദരീ സഹോദരങ്ങൾ…
കറുപ്പെന്നും വെളുപ്പെന്നും
തിരിച്ചറിയാത്ത നിറത്തിൽ
ഒന്നിച്ച് പുതച്ചുറങ്ങിയ
പല നിറ പതാകയുണ്ടായിരുന്നു ..

അയിത്തത്തെ ആത്മീയതയാൽ
ചവിട്ടിത്താഴ്ത്തിയ ഗുരുവുണ്ടായിരുന്നു ..
വിദേശികളുണ്ടായിരുന്നു ..
അവര് തന്ന കപ്പയുണ്ടായിരുന്നു ..
കുപ്പയുണ്ടായിരുന്ന…
കപ്പലുണ്ടായിരുന്നു …

സൂഫികൾ ..
പച്ചക്കറി തിന്നു്
ഇറച്ചി കച്ചവടം നടത്തിയിരുന്നു ..

ഖബറുകളിൽ … നിത്യ പൂജയുണ്ടായിരുന്നു …

ചവുട്ടി താഴ്ന്നവന് ജനങ്ങളുണ്ടായിരുന്നു ..
അവനു പ്രത്യേക ഉത്സവമുണ്ടായിരുന്നു …
പ്രകൃതി പൂവ് തന്നിരുന്നു..

കടം അറ്റം വരെ പിടിച്ച് നിന്നവർക്കായി

കടമറ്റത്ത്
കത്തനാരുണ്ടായിരുന്നു …

പാഴൂരിൽ ജാതകമുണ്ടായിരുന്നു ..

നക്ഷത്രങ്ങളുടെ
കാവലുണ്ടായിരുന്നു ..

കത്ത് പാട്ടുണ്ടായിരുന്നു ..
കഥ കളിയുണ്ടായിരുന്നു ..

മാർക്സ്
ചങ്ങമ്പുഴയുടെ തീരത്തിരുന്നു
പഴയ
പ്രണയ കഥ പറഞ്ഞിരുന്നു…

മാർകേസ്
അത് കേട്ട് എഴുതുമായിരുന്നു…

വയലാറിലെ തെങ്ങിൽ
ആശാനും ഇടശ്ശേരിക്കും
തുരു തുരെ
വെടിയേറ്റു ..

വൈലോപ്പിള്ളി
കണ്ണീർ വിതച്ച്
കവിതയുടെ പാടങ്ങൾ
കൊയ്തു ..

പാടമെല്ലാം… കൊയ്തതറിഞ്ഞ്
അച്ചായൻമാർ മലകയറി

ചെഗുവേര
വയ്ക്കോൽ തുറുവിൽ
ഒളിച്ചിരുന്ന്
പുറത്തേക്ക്
വെടി വച്ചു…

വെടിക്കൊണ്ട ..
ചെമ്പരുന്ത് ..
ചെമ്പരത്തിയിൽ
വന്ന് ..
തേൻ കുടിച്ചു …

മധുരം മടുത്ത് ..
ഗാമ
കുരുമുളക് തപ്പിയിറങ്ങി.

അടി തെറ്റി..
പല
പായസത്തിൽ
തെന്നി ..
നീന്തി…

എഴുത്തച്ചൻ ബഷീറായി
ബീഡി വലിച്ചു ..

മാധവിക്കുട്ടി പാദസരം കൊണ്ട് .. പർദ്ദയിട്ടു ..

കമല സുരയ്യ

വസ്ത്രങ്ങൾക്ക്
ദിവ്യ
പ്രണയത്താൽ
തീ കൊളുത്തി …..

കാറ്റ് രണ്ടെണ്ണം നിർത്താതെ വീശീ …

അയ്യപ്പനും വാവരും ..
പുലിപ്പുറത്തിരുന്ന്
ദൈവത്തിന്റെ മറു ഭാഗം കണ്ടു..

Read Also  കവിതയിൽ മലയാള ആധുനികതയെ പ്രതിനിധാനം ചെയ്ത ആചാര്യൻ ; പി. എൻ. ഗോപീകൃഷ്ണൻ എഴുതുന്നു

നാട് കാണികൾ ..
അവര്
കാണാത്ത
ചുരമിറങ്ങി.

തണുത്ത മണ്ണിൽ
നിറയെ പൂത്ത
പുഷ്പക വിമാനം
ഒറ്റ വലിക്ക്
ഊതി.. പറത്തി ..

മുക്കുവൻ
മീനെണ്ണ മുക്കി..
നല്ല
നെയ്യപ്പം ചുട്ടു ..

വിപ്ലവ നമ്പൂരി

കഥ
യറിയാതെയത്…കൊത്തിയെടുത്തു …

കമ്മ്യൂണിസം വോട്ട് പെട്ടി കൊട്ടി.

ഉത്സവമായി ..
സോഷ്യലിസം പരമ്പരാഗത സദ്യയൊരുക്കി.

മുല്ലപ്പൂഞ്ചോറിൽ ..
ജനാധിപത്യത്തിനു .. വയറ് നിറഞ്ഞു …

ബലിക്കാക്ക ഇല കൊത്തി …

കുടൽ
മണത്ത
നന്ദിനി..
പശുക്കൾ
തൊഴുത്തിറങ്ങി.

..
മാണിക്ക്യൻ ..
ചാണകമിട്ടു..

പാലെല്ലാം ..
പൂത്ത് പൂത്ത്
പാലക്കാടായ് …

നാടെല്ലാം നിറഞ്ഞ്
ജൈവ ..വളമായ് ..

വീടുകളിൽ ..
സിരകളിൽ …
പൈപ്പുകളിൽ
ഗോ’ മൂത്രം …
തീർത്ഥമായ് ..

വായിലൂടെ ‘ഗോ’ ‘ ഗോ’
വിളിയുടെ തുപ്പലോടി…

തുപ്പിത്താൻ
രാജ്യങ്ങൾ കീഴടക്കി …

മലപ്പുറത്തേക്ക്
ബോധി ധർമ്മൻ
മഴുവെറിഞ്ഞു..
ദിവ്യമായ
രക്തം പുഴയൊഴുകി..

കിടക്കപ്പായിൽ
മലം കൊണ്ട് ..
മറുപടിയെഴുതി
പെമ്പിള്ളേർ
‘ഗോ’
ബാക്ക്
വിടർത്തി കാണിച്ചു….

പള്ളിമണിയും
അമ്പല മണിയും…
ഇടപ്പള്ളിയിൽ
കെട്ടി ..
തൂങ്ങി …….

കറണ്ട് ..അടിച്ചടിച്ച്..
ഇടുക്കി മിടു മിടുക്കിയായ്..

പുലിപ്പാൽ കുടിച്ച് ..
കുടിച്ച് ..

പരിസ്ഥിതി
ലോല
മയങ്ങി: ‘

(ഇപ്പോൾ ..എന്ത് … ചെറുപ്പം നിന്നെക്കാണാൻ ..
എന്റെ ഓ മലയാ..ളേ …. ളമേ..)

( സന്തുറിൻെറ തന്ത്രികൾ).)

എന്റെ

‘ഗോ’

ദൈവങ്ങളേ….

ഒന്നുറങ്ങ്..
ഉറങ്ങ്…

(അപ്പോ .. നമ്മുടെ അയ്യൻ കാളിയോ?
ഞാൻ… തുടങ്ങി…!)

ഇതെന്തൊരു ശല്യം…!

IDEA……..

ഇനി ഇവനായ്..

ഗാന്ധിയുടെ ഒരു കഥ പറഞ്ഞാലോ?

ഗാന്ധി………

”ഒരിടത്ത് ഒരുപാട് ഗാന്ധികളുണ്ടായിരുന്നു …
ഒന്നിനു വടിയുണ്ടായിരുന്നു ……

“ആ ഒന്നിനെ ‘ഗോഡ്‌ ‘ കൊണ്ട് പോയി “………
.
ഞാൻ …….തൊള്ള പിന്നെയും .. തുറന്നു..

ഇങ്ങനെയായാൽ
ഇനി മുതൽ …. നല്ല കഥ ………
ഞാൻ തന്നെ പറയണം….

മനസ്സിലായോടാ ഞാനൂലെ ?

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

1 Comment

Leave a Reply