Monday, July 6

ഞാൻ നിങ്ങളുടെ വസ്തുതകൾ അല്ല ; ശനിയാഴ്ച അന്തരിച്ച അഭയ് ഫ്ലേവിയൻ ക്സാക്സയുടെ കവിത

ഞാൻ നിങ്ങളുടെ വസ്തുതകൾ അല്ല
(ശനിയാഴ്ച (മാർച്ച് 14) അന്തരിച്ച ദളിത് പണ്ഡിതനും സാമൂഹ്യപ്രവർത്തകനും കവിയുമായിരുന്ന അഭയ് ഫ്ലേവിയൻ ക്‌സാക്സയുടെ കവിത)
മൊഴിമാറ്റം: സുനിൽ

ഞാൻ നിങ്ങളുടെ വസ്തുതകൾ അല്ല,
ഞാൻ നിങ്ങളുടെ വോട്ട് ബാങ്കുമല്ല,
ഞാൻ നിങ്ങളുടെ പദ്ധതിയോ
വിചിത്രമായ കാഴ്ചവസ്തുവോ അല്ല,
കൊയ്ത്ത് കാത്തിരിക്കുന്ന പ്രാണനല്ല ഞാൻ ,
നിങ്ങളുടെ സിദ്ധാന്തങ്ങൾ
ഉരയ്ക്കാനുള്ള പരീക്ഷണശാലയല്ല ഞാൻ ,
നിങ്ങടെ പീരങ്കിയുണ്ടയ്ക്ക്
ഇരയാകുന്ന ഭടനോ അദൃശ്യതൊഴിലാളിയോ,
നിങ്ങളുടെ കുടിപ്പാർപ്പുകളിലെ വിനോദമോ അല്ല ഞാൻ,
ഞാൻ നിങ്ങളുടെ വിളനിലമോ, ജനതതിയോ, ചരിത്രമോ,
നിങ്ങടെ സഹായമോ, അപരാധമോ,
വിജയത്തിന്റെ പദവിമുദ്രയോ അല്ല,
ഞാൻ നിങ്ങളുടെ അടയാളങ്ങളെ, വിധിന്യായങ്ങളെ, പ്രമാണങ്ങളെ, വ്യാഖ്യാനങ്ങളെ, മാതൃകകളെ, നേതാക്കളെ, രക്ഷാധികാരികളെ തള്ളുന്നു, നിരസിക്കുന്നു, ചെറുക്കുന്നു
എന്തെന്നാൽ അവരെന്റെ നിലനില്പ്,
വീക്ഷണം, സ്ഥലം എല്ലാം നിഷേധിച്ചു.
നിങ്ങടെ വാക്കുകൾ, ഭൂപടങ്ങൾ, തെളിവുകൾ, സൂചനകൾ
എല്ലാം മായകളുണ്ടാക്കി നിങ്ങളെ,
താഴെ എന്നിലേക്ക് നോക്കുന്ന പീഠത്തിൾ ഇരുത്തുന്നു.
അതിനാൽ ഞാനെന്റെ പടം വരയ്ക്കുന്നു,
എന്റെ തന്നെ വ്യാകരണം കണ്ടെത്തുന്നു.
എന്റേതായ യുദ്ധത്തില് പയറ്റാൻ
എന്റേതായ ഉപകരണമുണ്ടാക്കുന്നു,

എനിക്കു വേണ്ടി, എന്റെ ജനതയ്ക്കായി,
എന്റെ ലോകത്തിനായി,
എന്റെ ആദിവാസി സത്തയ്ക്കായി!

അഭയ് ഫ്ലേവിയന് ക്സാക്സ
ദളിത് പണ്ഡിതനും സാമൂഹ്യപ്രവർത്തകനും കവിയുമായിരുന്ന അഭയ് ഫ്ലേവിയൻ ക്സാക്സ ശനിയാഴ്ച (മാർച്ച് 14) ഹൃദയാഘാതം മൂലം അന്തരിച്ചു. 37 വയസ്സായിരുന്നു. പശ്ചിമബംഗാളിലെ ജല്പായ്ഗുഡിയിൽ പരിശീലനക്യാമ്പ് സംഘടിപ്പിക്കവെയായിരുന്നു ശ്വാസതടസ്സം നേരിട്ടത്. മാർച്ച് 13ന് 37ാം പിറന്നാളിന്റെ പിറ്റേ ദിവസമായിരുന്നു മരണം.
ഛത്തീസ് ഗഡിലെ ജാഷ്പൂർ ജില്ലയിലാണ് അഭയ് ക്സാക്സ ജനിച്ചതും വളർന്നതും. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ നിന്നും പി എച്ച് ഡി നേടിയ ക്സാക്സ ആദിവാസി അവകാശപ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായിരുന്നു. ആദിവാസി അവകാശങ്ങളുടെ ദേശീയ കാമ്പയിന്റെ നാഷണൽ കൺവീനറായിരുന്നു.
ജാതിവിവേചനത്തിനിരയായ ദളിത് ആദിവാസി വിദ്യാർത്ഥികൾക്കിടയിൽ ഉന്നത വിദ്യാഭ്യാസ പ്രചാര പ്രവർത്തകനായിരുന്നു. വിദേശപഠനത്തിനുള്ള ഫോഡ് ഫൌണ്ടേഷന് ഫെല്ലോഷിപ്പ് നേടിയ ആദ്യ ആദിവാസിയായിരുന്നു ക്സാക്സോ.

കവിതയുടെ ലിങ്ക്:
http://www.adivasiresurgence.com/i-am-not-your-data/

Spread the love
Read Also  യാര്‍ നീ?

17 Comments

Leave a Reply