Monday, January 24

എം എൻ പാലൂര് അന്തരിച്ചു.

പ്രശസ്ത കവി എം എൻ പാലൂര് (86 ) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്നു വെളുപ്പിന് 5 . 30 നു വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരത്തിന്റെ സമയം പിന്നീട് തീരുമാനിക്കും

ഉഷസ്, പേടിതതൊണ്ടൻ, തീർത്ഥയാത്ര, കലികാലം, സുഗമസംഗീതം, ഭംഗിയും അഭംഗിയും, പച്ചമാങ്ങ എന്നിവ കവിതകളാണ്. 2013 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ സ്മാരക അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്., കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കഥയില്ലാത്തവന്റെ കഥ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചു.

1932 ജൂൺ 22 നു എറണാകുളം ജില്ലയിലെ പാറക്കടവിലാണ് ജനനം. പാഴൂർ മാധവൻ നമ്പൂതിരി എന്ന പേരായിരുന്നുവെങ്കിലും എം എൻ പാലൂർ എന്ന ചുരുക്കപ്പേരിൽ കവിതകളെഴുതി. ഔപചാരിക വിദ്യാഭ്യാസമില്ലായിരുന്നെങ്കിലും ചെറിയ പ്രായത്തിൽ തന്നെ പണ്ഡിതനായ കെ പി നാരായണപിഷാരടിയുടെ കീഴിൽ സംസ്‌കൃതം അഭ്യസിച്ചു. പട്ടിക്കാവും തൊടി രാവുണ്ണി മേനോന്റെ കീഴിൽ കലാമണ്ഡലത്തിൽ നിന്നും കഥകളിയും പഠിച്ചു. പിന്നീട് ഏറെക്കാലത്തെ മുംബെയിലായിരുന്നു. ഇന്ത്യൻ എയർലൈൻസിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്

photo courtesy: The Hindu

Spread the love
Read Also  മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി അന്തരിച്ചു

Leave a Reply