Friday, September 17

കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് വിട

ആധുനികകവികളിൽ ശ്രദ്ധേയനായ  വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ചായിരുന്നു മരണം. സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും.

ദീർഘകാലം അസുഖബാധിതനായി വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. 1939 ജൂണ്‍ 2ന് തിരുവല്ലയില്‍ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ചത്.

ദീർഘകാലം കോളേജ് അധ്യാപകനായി സേവനമനുഷ്ഠിച്ച കവി റിട്ടയർമെൻറിനുശേഷം ക്ഷേത്രങ്ങളിൽ ശാന്തിക്കാരനായി ജോലി ചെയ്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. തുടർന്ന് വിവിധ കോളേജുകളിൽ അധ്യാപകനായി ജോലി ചെയ്തു. പത്മശ്രീ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് , കേരള സാഹിത്യ അക്കാദമി പുരസ്‌കാരം , വയലാര്‍ പുരസ്‌കാരം , വള്ളത്തോള്‍ പുരസ്‌കാരം , ഓടക്കുഴല്‍ അവാര്‍ഡ് , മാതൃഭൂമി സാഹിത്യപുരസ്‌കാരം, പി സ്മാരക കവിതാ പുരസ്‌കാരം എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

Spread the love
Read Also  ടി എൻ ജോയി അന്തരിച്ചു