തെക്ക് പടിഞ്ഞാറൻ പോളണ്ടിലെ ഒരു കൗണ്ടി മേയർ ദമ്പതികൾക്കായി ഒരു സർപ്രൈസ് അവാർഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. കാരണം കഴിഞ്ഞ കുറെ ഏറെ നാളുകളായി അവിടെ ജനിക്കുന്നതെല്ലാം പെൺകുട്ടികളാണ് . ഇനി ജനിക്കുന്നത് ഒരു ആൺ കുട്ടിയാണെങ്കിൽ സമ്മാനം അപ്പനും അമ്മയ്ക്കും ഉറപ്പ്.
മുന്നൂറോളം താമസക്കാരുള്ള മിജ്‌സെ ഒഡ്രാൻസ്‌കി ഗ്രാമത്തിലെ അധികാരികൾക്ക് 2010 മുതൽ ആൺകുട്ടികൾ ജനിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല, കാർഷിക ജോലിയെ ആധാരമാക്കി ജീവിക്കുന്ന അവർക്ക് ഭാവിയെകുറിച്ചോർത്ത് ആശങ്കയുണ്ട്. അതുകൊണ്ടാണ് രണ്ടു പേരുടെ പിതാവ് കൂടിയായ മേയർ രാജ്മുൻ ഫ്രിഷ്കോ, ഈ തീരുമാനം അറിയിച്ചത്. അതെങ്ങനെ മുൻകൂട്ടി ചെയ്യാൻ പറ്റുന്ന കാര്യമാണോ എന്നുപോലും ചിന്തിക്കാതെയാണ് മേയർ ഇനാം പ്രഖ്യാപിക്കുന്നത്.
എന്നാൽ പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികൾ പോളണ്ടിൽ ജനിക്കുന്നുവെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 196,000 പെൺകുട്ടികളെ അപേക്ഷിച്ച് 2017 ൽ 207,000 ആൺകുട്ടികൾ ജനിച്ചു.

Read Also  ചൈനയില്‍ ടു ചൈല്‍ഡ് പോളിസി നിലവില്‍ വന്നിട്ടും ജനന നിരക്കില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here