ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ പൂജയ്ക്കിടെ ദര്‍ശനത്തിന് എത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ ബി.ജെ.പി നേതാവ് വി.വി രാജേഷിനെ അറസ്റ്റ് ചെയ്തു. രാവിലെ 11 മണിയോടെ പമ്പ പോലീസ് അറസ്റ്റ് ചെയ്ത രാജേഷിനെ പിന്നീട് പമ്പയിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമലയില്‍ എത്തിയ യുവതിയെ ആക്രമിച്ച കേസില്‍ പതിനഞ്ചാം പ്രതിയാണ് വി.വി രാജേഷ്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് രാജേഷ് നേരത്തെ പത്തനംതിട്ടാ ജില്ലാ കോടതിയെ സമീപിച്ചിരുന്നെങ്കിൽ എന്നാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് രാജേഷിനെ അറസ്റ്റു ചെയ്തത്.

ചിത്തിര ആട്ടവിശേഷ ദിനത്തില്‍ ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനി ലളിത സന്നിധാനത്തുവെച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായിരുന്നു. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുളള ബി.ജെ.പി നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ്.

ശബരിമലയിൽ ആചാരലംഘനം തടയാനെന്ന പേരിൽ കലാപം നടത്തിയ കെ സുരേന്ദ്രൻ, വി വി രാജേഷ്, വത്സൻ തില്ലങ്കേരി, പ്രകാശ് ബാബു, ആർ രാജേഷ് എന്നീ ബിജെപി, ആർഎസ്എസ് നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഹാക്കർ; ഭീഷണിയ്ക്ക് ഇടം നൽകാതെ ന​ടി ചിത്രങ്ങൾ പുറത്തുവിട്ടു

Read Also  ശബരിമല വിഷയത്തിൽ പിണറായി സർക്കാർ സ്വീകരിച്ചത് ആർഎസ്എസ് നിലപാട്

LEAVE A REPLY

Please enter your comment!
Please enter your name here