ശബരിമലയിലെ ക്രമസമാധാനനില വഷളാകാന്‍ സാധ്യതയെന്നു ഇന്റലിജന്‍സ് വകുപ്പ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. അതിനു മുന്നോടിയായി ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കാനനപാത വഴിയാണ് കൂടുതല്‍ ആളുകളെത്താന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. പല സംഘങ്ങളായാണ് ഇവര്‍ എത്തുന്നത്.
മുന്‍ കരുതലായി ഇന്ന് മുതല്‍ 22 വരെ ഒരാഴ്ചത്തെയ്ക്കാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.