Saturday, January 29

വാട്ട്സ് ആപ്പ് ഹർത്താലിൽ മുസ്ലീങ്ങളെ അറസ്റ്റ് ചെയ്ത പൊലീസ് ഇന്നത്തെ ഹർത്താലിൽ എത്ര പേരെ അറസ്റ്റ് ചെയ്യും?

വാട്ട്സ് ആപ്പ് ഹർത്താലുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലധികം പേരെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ഇന്നത്തെ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഹർത്താലുമായി ബന്ധപ്പെട്ട് എത്രപേർക്കെതിരെ നടപടിയെടുക്കുമെന്നാണ് ഇനിയറിയേണ്ടത്. കനത്ത നാശനഷ്ടങ്ങളാണ് ഹർത്താലിന്റെ പേരിൽ അയ്യപ്പ അക്രമി സംഘങ്ങൾ സംസ്ഥാനത്ത് ഉടനീളം നടത്തിയത്. 35 ൽ അധികം ബസ്സുകളും ധാരാളം സ്വകാര്യ വാഹനങ്ങളും തല്ലി തകർത്തത് ഉൾപ്പടെ സംസ്ഥാനത്ത് നിരവധി ആക്രമണങ്ങളാണ് ഇന്നത്തെ ഹർത്താലുമായി ബന്ധപ്പെട്ട് ഹിന്ദുത്വ ഭീകരർ നടത്തിയത്.

എന്നാൽ വാട്ട്സ് ആപ്പ് ഹർത്താലുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് രൂപീകരിച്ചവരെയും ഗ്രൂപ്പിൽ ഉണ്ടായിരുന്നവരെയും ഉൾപ്പടെ രണ്ടായിരത്തിലധികം പേരെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ഇന്ന് നടന്ന അക്രമ സംഭവങ്ങളുമായും, ഹർത്താൽ ആഹ്വാനവുമായും ബന്ധപ്പെട്ട് എത്രപേരെ കസ്റ്റഡിയിൽ എടുക്കുമെന്നാണ് പൊതു സമൂഹം ഉന്നയിക്കുന്ന ചോദ്യം. മുസ്ളീം യുവാക്കളെ ഓരോ കേസുകൾ പറഞ്ഞു കസ്റ്റഡിയിൽ എടുക്കുന്ന കേരള പൊലീസ് അതെ ആർജ്ജവം ഇന്നത്തെ ഹർത്താലിന്റെ പേരിൽ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാക്കൾ ഉൾപ്പടെയുള്ളവരെ കസ്റ്റഡിയിൽ എടുക്കാൻ കാണിയ്ക്കുമോ എന്നാണ് സോഷ്യൽ മീഡിയകളിൽ ഉൾപ്പടെ ഉയരുന്ന ചോദ്യം.

കേരളത്തിലെ വാട്ട്‌സ് ആപ്പ് ഹര്‍ത്താല്‍ സിബിഐ അന്വേഷിക്കുമെന്ന് വരെ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ ഇന്നത്തെ ഹർത്താൽ അധ്വാനവും അക്രമവും ആരെ കൊണ്ടാണ് അന്വേഷിപ്പിക്കുന്നത് എന്നറിയാൻ കേരളത്തിന് അതിയായ ആഗ്രഹം ഉണ്ട്. രാജ്യ സഭയിൽ അന്ന് വാട്ട്സ് ആപ്പ് ഹർത്താൽ വിഷയം ഉന്നയിച്ച ബിജെപി നേതാവ് വി. മുരളീധരൻ തന്നെ ഇക്കാര്യത്തിൽ മുൻകൈ എടുക്കുമെന്ന് പ്രതീക്ഷിക്കാം.

Spread the love
Read Also  പ്രായമോ മതമോ നോക്കാതെ സ്ത്രീകളെ ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കണം; ഹർജി തള്ളി

Leave a Reply