Sunday, January 16

ശബരിമലയില്‍ സ്ത്രീകളെ ഹെലികോപ്റ്ററിലെത്തിക്കാന്‍ നീക്കം

നവംബര്‍ 17ന് മണ്ഡലവിളക്കിന് നട തുറക്കുമ്പോള്‍ പ്രതിരോധക്കാരുടെ അക്രമങ്ങളില്‍ നിന്നും സ്ത്രീവിശ്വാസികളെ സംരക്ഷിക്കാന്‍ കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തുനിന്നും അവരെ ഹെലികോപ്റ്ററിലെത്തിക്കാനാണ് കേരള പോലീസ്  ആലോചിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ രണ്ട് റിവ്യൂ ഹര്‍ജികള്‍  സുപ്രീം കോടതി നവംബര്‍ 13ന് പരിഗണിക്കാനിരിക്കുകയാണ്. ഈ റിവ്യൂ പെറ്റീഷനുകളുടെ വിധിക്ക് അനുസരിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാനാണ് പോലീസ് തയ്യാറാകുന്നത്. സുപ്രീം കോടതി റിവ്യു ഹര്‍ജി മടക്കുകയാണെങ്കില്‍ സ്ത്രീകളെ സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കേണ്ടത് പോലീസിന്‍റെ ബാധ്യതയാണ്.

അതിനായി ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സൗകര്യത്തിനായി വനംവകുപ്പിനോട് അപേക്ഷിക്കാനിരിക്കുകയാണ് പോലീസ്. 1980ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് സന്ദര്‍ശനമൊരുക്കാനായി ശബരിമലയില്‍ ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ ആ സന്ദര്‍ശനം നടക്കുകയുണ്ടായില്ല. ആ സ്ഥലത്തെ വീണ്ടും സജ്ജമാക്കാനാണ് പോലീസ് ആലോചിക്കുന്നത്.

മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശിക്കാനായി 10നും അമ്പതിനും ഇടയില്‍ പ്രായമുള്ള അഞ്ഞൂറില്‍പരം സ്ത്രീകള്‍ ഓണ്‍ലൈന്‍ അപേക്ഷ നല്കിയിട്ടുണ്ട്.

 

Spread the love
Read Also  എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കവുമായി ഹിന്ദുത്വ സംഘടനകൾ

Leave a Reply