Friday, January 21

ചങ്ങനാശേരിയിൽ പൊലീസ് ചോദ്യം ചെയ്ത ദമ്പതികൾ മരിച്ച നിലയിൽ; കസ്റ്റഡി മർദ്ദനം മൂലമാണ് മരണമെന്ന് ബന്ധുക്കൾ

ചങ്ങനാശേരിയിൽ പോലീസ് ചോദ്യം ചെയ്ത വിട്ടയച്ച ദമ്പതികൾ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി പുഴവാത് സുനില്‍ കുമാര്‍ ഭാര്യ രേഷ്മ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അകാരണമായി പീഡിപ്പിച്ചതിൽ മനം നൊന്ത് വിഷം കഴിച്ചു മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

സുനിൽ കുമാറിന്റെയും ഭാര്യ രേഷ്മയുടെയും മരണത്തിൽ പ്രതിഷേധിച്ച് ബന്ധുക്കൾ രംഗത്തെത്തി. പൊലീസിന്റെ ക്രൂര മർദ്ദനങ്ങൾക്ക് തങ്ങൾ ഇരയായതായി സുനിൽകുമാർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ഇതിൽ മനം നൊന്താണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

സിപിഐഎം നഗരസഭാംഗം സജി കുമാറിന്റെ സ്ഥാപനത്തില്‍ നിന്നും 600 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ട കേസില്‍ പൊലീസ് സുനില്‍ കുമാറിനെ ചോദ്യം ചെയ്തിരുന്നു. സജികുമാറിന്റെ പരാതിയിന്‍മേലാണ് പൊലീസ് നടപടി. സുനില്‍ കുമാര്‍ സജികുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തമായതോടെ ചങ്ങനാശേരി എസ്‌.ഐ. സമീര്‍ഖാനെ സ്ഥലം മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് ലൂക്കിൽ ബിജെപിയും കോൺഗ്രസ്സും ഹർത്താലിന് ആഹ്വനം ചെയ്തിട്ടുണ്ട്.

സുനിലിന്റേയും രേഷ്മയുടെയും മരണം കസ്റ്റഡി മർദ്ദനത്തെ തുടർന്നുള്ള മാനസിക സമ്മർദ്ധം മൂലമാണെന്ന ബന്ധുക്കളുടെ വാദം സത്യമാണെങ്കിൽ ആഭ്യന്തരവകുപ്പും അത് കൈകാര്യം ചെയ്യുന്ന പിണറായി വിജയനും കൂടതൽ സമ്മർദ്ദത്തിൽ ആകാനാണ് സാധ്യത. 10 ലക്ഷം രൂപയും സർക്കാർ ജോലിയും വാഗ്ദാനം ചെയ്യുകയാണെങ്കിൽ കേരളത്തിൽ ആരെയും കൊല്ലാവുന്ന അവസ്ഥായാണ് ഉള്ളതെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

 

Spread the love
Read Also  എ. കെ. ശശീന്ദ്രൻ ഉണ്ണാക്കനാണെന്ന് കെ. എം. ഷാജി എംഎൽഎ